ഞായറാഴ്ചകൾ പ്രവൃത്തി ദിനമാക്കാൻ വീണ്ടും സർക്കാർ നീക്കം; പ്രതിഷേധമുയർത്തി കത്തോലിക്കാ യുവജന സംഘടന

ഞായറാഴ്ചകൾ പ്രവൃത്തി ദിനമാക്കാൻ വീണ്ടും സർക്കാർ നീക്കം; പ്രതിഷേധമുയർത്തി കത്തോലിക്കാ യുവജന സംഘടന

കൊച്ചി: ഞായറാഴ്ച പ്രവൃത്തി ദിനമാക്കാൻ വീണ്ടും സർക്കാർ നീക്കം. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് ഞായറാഴ്ച വിദ്യാർഥികളും അധ്യാപകരും സ്കൂളിൽ എത്താൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. ലഹരി വിരുദ്ധ ക്യാമ്പയിൻ എന്ന പേരിൽ സ്കൂൾ പ്രവൃത്തി ദിനമാക്കാൻ പല സ്ഥലത്തും സർക്കുലർ ഇറങ്ങിക്കഴിഞ്ഞു. 

വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും സ്കൂളിലെത്തി ഈ ക്യാമ്പയിനിൽ പങ്കെടുക്കണമെന്ന് നിർദ്ദേശമുണ്ട്. ഇത് സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ സ്കൂളുകളിലെത്തി. ഒന്നരമണിക്കൂറിൽ കുറയാത്ത ക്ലാസുകൾ സ്കൂളുകളിൽ ഒരുക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

അതേസമയം ഒക്ടോബർ രണ്ട് ഞായറാഴ്ച പ്രവർത്തി ദിനം ആക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി കത്തോലിക്ക യുവജന സംഘടന (എസ്എംവൈഎം) രംഗത്തെത്തി. ക്രൈസ്തവ സമൂഹം പരിശുദ്ധ ദിനമായി ആചരിക്കുന്ന ഞായറാഴ്ച പ്രവർത്തി ദിനമാക്കുന്നതിലൂടെ ക്രൈസ്തവ സമൂഹത്തോടുള്ള കൃത്യമായ അവഗണനയാണ് വ്യക്തമാക്കുന്നതെന്നും നടപടി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും എസ്എംവൈഎം ആവശ്യപ്പെട്ടു.

നേരത്തെ ഞായറാഴ്ചകളിൽ ക്ലാസുകളും മറ്റു പരിപാടികളും സ്കൂളുകളിൽ നടത്തുന്നതിനെതിരെ വിവിധ കത്തോലിക്കാ രൂപതകളിൽ എതിർപ്പുയർന്നിരുന്നു. ഈ സാഹചര്യം നിലനിൽക്കയാണ് വീണ്ടും സർക്കാർ നടപടി. മതവിശ്വാസ ചടങ്ങുകൾക്കു മുടക്കം ഉണ്ടാക്കാൻ ഞായറാഴ്ച പ്രവൃത്തി ദിനമാക്കി മാറ്റുന്നതിലൂടെ ചിലർ ശ്രമിക്കുന്നു എന്ന വാദത്തിന് ആക്കം കൂട്ടുന്നതാണ് ഒക്ടോബർ രണ്ട് ഞായറാഴ്ച ലഹരി ക്യാമ്പയിൻ എന്ന പേരിൽ സ്കൂൾ പ്രവൃത്തി ദിനമാക്കി മാറ്റുന്ന ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.