പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ബസ് സ്റ്റോപ്പില്‍ തടഞ്ഞുവെച്ചു റാഗ് ചെയ്തതായി പരാതി

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ബസ് സ്റ്റോപ്പില്‍ തടഞ്ഞുവെച്ചു റാഗ് ചെയ്തതായി പരാതി

കാസര്‍കോട്: കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് ഇരയാക്കിയതായി പരാതി. അംഗടിമുഗര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് റാഗിങ്ങിനിരയായത്. വിദ്യാര്‍ഥിയുടെ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകുന്നതിനിടയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ബസ് സ്റ്റോപ്പില്‍ തടഞ്ഞുവെച്ച് റാഗ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു.

സാങ്കല്‍പ്പികമായി മോട്ടര്‍ സൈക്കിള്‍ ഓടിക്കാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടി വിസമ്മതിച്ചതോടെ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇരു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരെ സ്‌കൂളിന്റെ ഭാഗത്തു നിന്നും ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.