ലണ്ടന്‍: ഏഴുപതിറ്റാണ്ട് ബ്രിട്ടന്റെ സിംഹാസനം അലങ്കരിച്ച എലിസബത്ത് രാജ്ഞിയുടെ മരണ കാരണം വെളിപ്പെടുത്തി നാഷണല്‍ റെക്കോര്‍ഡ്‌സ് ഓഫ് സ്‌കോട്ട്‌ലാന്റ്. വാര്‍ദ്ധക്യത്തെ തുടര്‍ന്നാണ് രാജ്ഞിയുടെ അന്ത്യമെന്നാണ് രേഖ വ്യക്തമാക്കുന്നത്.
രാജ്ഞിയുടെ മരണസമയവും രേഖയിൽ വിശദീകരിച്ചിട്ടുണ്ട്. സെപ്തംബര്‍ 8ന് വൈകുന്നേരം 3.10 എന്ന സമയമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്ഞിയുടെ മകള്‍ ആന്‍ രാജകുമാരിയാണ് മരണ വിവരങ്ങൾ അറിയിച്ചത് എന്നും രേഖയിൽ പറയുന്നു. രാജ്ഞിയുടെ മരണം സ്ഥിരീകരിച്ച് സാക്ഷ്യപ്പെടുത്തിയത് ഡഗ്ലസ് ജെയിംസ് അലൻ ഗ്ലാസ് എന്ന മെഡിക്കൽ പ്രാക്ടീഷണർ ആണ്.
അബർഡീൻഷയർ പ്രവശ്യയിൽ 819 ആം നമ്പറിലാണ് മരണം രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്ഞിയുടെ പേര് എലിസബത്ത് അലക്സാണ്ട്ര മേരി എന്നും കുടുംബപ്പേര് വിൻഡ്സർ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ജോലി രാജ്ഞി എന്നതാണ്.
രേഖ പ്രകാരം എലിസബത്ത് രാജ്ഞിയുടെ ജനനതിയതി 1926 ഏപ്രിൽ 21 ആണ്. മരിക്കുമ്പോൾ പ്രായം 96. വിവാഹാവസ്ഥ വിധവ എന്നും രേഖപ്പെടുത്തിയിരിക്കുന്നു.
സ്കോട്ട്ലൻഡിലെ രാജ്ഞിയുടെ വസതിയായ ബാൽമോറൽ കൊട്ടാരത്തിൽ ബല്ലാറ്റർ, AB35 5TB ൽ വെച്ചാണ് എലിസബത്ത് രാജ്ഞി അന്തരിച്ചതെന്നും ബാൽമോറൽ കൊട്ടാരത്തിൽ നിന്നും വ്യത്യസ്തമായി വിൻഡ്‌സർ കൊട്ടാരത്തിൽ, SL4 INJ യിലാണ് സാധാരണ താമസിക്കാറുള്ളതെന്നും രേഖയിലുണ്ട്.
ഭർത്താവിന്റെ പേര് പ്രിൻസ് ഫിലിപ്പ് രാജകുമാരൻ, എഡിൻബർഗ് പ്രഭു എന്നും പിതാവിന്റെ പേര് ആൽബർട്ട് ഫ്രെഡറിക് ആർതർ ജോർജ് വിൻഡ്സർ എന്നും മാതാവിന്റെ പേര് എലിസബത്ത് ഏഞ്ചല മാർഗറൈറ്റ് ബോവ്സ്-ലിയോൺ എന്നും രേഖകളിൽ വിശദീകരിക്കുന്നു. സെപ്റ്റംബർ 16 നാണ് മരണം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2021 ഏപ്രിലില്‍ മരണമടഞ്ഞ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും വാര്‍ദ്ധക്യത്താൽ മരിച്ചുവെന്നാണ് മരണ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പത്ത് ദിവസത്തെ ദുഃഖാചരണത്തിന് ശേഷം എലിസബത്ത് രാജ്ഞിയുടെ മൃതദേഹം രാജകീയമായി സെപ്റ്റംബർ 19 നായിരുന്നു സംസ്‌കരിച്ചത്. വിന്‍ഡ്‌സര്‍ കൊട്ടാരവളപ്പിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാനും പിതാവ് കിങ് ജോര്‍ജ് ആറാമനും അരികെയാണ് എലിസബത്ത് രാജ്ഞി അന്ത്യവിശ്രമം കൊള്ളുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.