കാണാമറയത്തേക്ക് പോകുന്നത് നിരവധി കുരുന്നുകള്‍; പൊലീസ് സ്റ്റേഷനുകളില്‍ പാരാലീഗല്‍ വളണ്ടിയര്‍മാരെ നിയമിക്കണമെന്ന് സുപ്രീം കോടതി

കാണാമറയത്തേക്ക് പോകുന്നത് നിരവധി കുരുന്നുകള്‍; പൊലീസ് സ്റ്റേഷനുകളില്‍ പാരാലീഗല്‍ വളണ്ടിയര്‍മാരെ നിയമിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കാണാതാകുന്ന കുട്ടികളെ കണ്ടുപിടിക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പാരാലീഗല്‍ വളണ്ടിയര്‍മാരെ നിയമിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. ബച്പന്‍ ബച്ചാവോ അന്തോളന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്.

തങ്ങളുടെ സ്റ്റേഷന്‍ പരിധി നിരീക്ഷിച്ചു ഓരോ മൂന്നുമാസം കൂടുമ്പോഴും റിപ്പോര്‍ട്ട് നല്‍കണം. വളണ്ടിയേഴ്സിനുള്ള വേതനം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 2017 നു ശേഷം കുട്ടികളെ കാണാതാകലും തട്ടിക്കൊണ്ടുപോകലും വന്‍തോതില്‍ വര്‍ധിക്കുകയാണെന്ന് പൊലീസ് കണക്കുകള്‍ വ്യക്തമാക്കുന്നതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

രൂടാതെ കാണാതാകുന്ന കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ ഫയല്‍ ചെയ്യാത്ത സംസ്ഥാനങ്ങളെ സുപ്രീം കോടതി വിമര്‍ശിച്ചു. കാണാതാകുന്ന കുട്ടികളെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക മോണിട്ടറിങ് സെല്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഓരോ പൊലീസ് സ്റ്റേഷനിലും കുട്ടികളെ സംബന്ധിച്ചുള്ള അന്വേഷണത്തിന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.

2016 മെയ് മുതല്‍ 2019 വരെ കേരളത്തില്‍ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 578 ആണ്. സംസ്ഥാനത്ത് ഓരോ ദിവസവും മൂന്നു കുട്ടികളെ വീതം കാണാതാകുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.