ന്യൂഡല്‍ഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മുസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ ഷാര്‍പ്പ് ഷൂട്ടറായിരുന്ന ദീപക് ടിനുവാണ് രക്ഷപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മാന്‍സ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. മറ്റൊരു കേസില്‍ കപൂര്‍ത്തല ജയിലില്‍ നിന്ന് പൊലീസ് സംഘം ഇയാളെ റിമാന്‍ഡില്‍ കൊണ്ടുവരികയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ പൊലീസ് സംഘത്തെ വെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രിയോടെ ടിനുവിനെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചതായി വൃത്തങ്ങള്‍ അറിയിക്കുന്നു.
പഞ്ചാബി ഗായകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത സഹായിയാണ് ടിനു. അതേസമയം വധക്കേസില്‍ ഒളിവിലായിരുന്ന മൂന്ന് ഷാര്‍പ്പ് ഷൂട്ടര്‍മാരെ പശ്ചിമ ബംഗാളില്‍ നിന്ന് അറസ്റ്റ് ചെയ്തു. സ്പെഷ്യല്‍ സെല്ലും ഡല്‍ഹി പൊലീസും കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ സംയുക്ത ഓപ്പറേഷന്റെ ഭാഗമായാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് ഡിജിപി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.