രാഷ്ട്രീയ വയോശ്രീ യോജന; മുതിർന്ന പൗരന്മാർക്കായുള്ള ആരോഗ്യ സഹായ പദ്ധതി

രാഷ്ട്രീയ വയോശ്രീ യോജന; മുതിർന്ന പൗരന്മാർക്കായുള്ള ആരോഗ്യ സഹായ പദ്ധതി

ന്യൂഡൽഹി: പൂർണമായും കേന്ദ്ര ഗവൺമെന്റിന്റെ ധനസഹായത്തോടെയുള്ള ഒരു കേന്ദ്ര സെക്ടർ സ്കീമാണ് രാഷ്ട്രീയ വയോശ്രീ യോജന. ബിപിഎൽ വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരന്മാർക്ക് സഹായങ്ങളും അസിസ്റ്റഡ്-ലിവിംഗ് ഉപകരണങ്ങളും നൽകുന്നതിനുള്ള ഒരു പദ്ധതിയാണിത്.

സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ (ALIMCO) വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനുള്ള ചെലവ് "മുതിർന്ന പൗരന്മാരുടെ ക്ഷേമനിധി"യിൽ നിന്ന് കണ്ടെത്തും.

പദ്ധതി പ്രകാരം രാജ്യത്തെ BPL കുടുംബത്തിൽപ്പെട്ട 60 വയസിന് മുകളിലുള്ള പൗരന്മാർക്കാണ് ഭൗതിക സഹായങ്ങൾ ലഭിക്കുക. അവരുടെ സുസ്ഥിരതയ്ക്ക് ആവശ്യമായ ജീവിത സഹായങ്ങളും ഭൗതിക ഉപകരണങ്ങളും സൗജന്യമായി നൽകും.

നിലവിൽ രാഷ്ട്രീയ വയോശ്രീ യോജന നടപ്പിലാക്കുന്നതിനായി ആകെ 325 ജില്ലകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മൂല്യനിർണ്ണയ ക്യാമ്പുകൾ 135 ജില്ലകളിൽ പൂർത്തിയായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.