ഓണത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് വര്‍ധനവ്; ദിവസവും ചികിത്സ തേടുന്നത് ആയിരങ്ങള്‍

ഓണത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് വര്‍ധനവ്; ദിവസവും ചികിത്സ തേടുന്നത് ആയിരങ്ങള്‍

തിരുവനന്തപുരം: ഓണത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതായി ആരോഗ്യ വിദഗ്ദ്ധർ. ദിവസവും ആയിരക്കണക്കിന് ആളുകളാണ് പനി ബാധയുമായി ചികിത്സ തേടുന്നത്. ഇന്നലെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത് 12443 പേരാണ്. ഇതിൽ 670 പേർക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. 

ചികിത്സയിൽ ഇപ്പോൾ സംസ്ഥാനത്ത് 84752 പേരാണുള്ളത് ഇവരിൽ പലരുടെയും അവസ്ഥ ഗുരുതരമാണ്. കഴിഞ്ഞമാസം 336 പേരുടെ മരണകാരണം കോവിഡ് മൂലം എന്ന് കണ്ടെത്തിയിട്ടുണ്ട്. ചികിത്സ തേടിയെത്തുന്നവരിൽ കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്. വൃദ്ധരിലും മറ്റ് അസുഖങ്ങൾ അലട്ടുന്നവരിലും കോവിഡ് ഗുരുതരം ആകുന്ന അവസ്ഥയാണ് ഉള്ളത്. കോവിഡ് ബാധിതരുടെ നിരക്ക് ഉയരുന്നതിനാൽ ഇനിയും നിസാരമായി കാണരുതെന്ന് നിർദ്ദേശത്തിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.