ആണവ നിലയങ്ങളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചു മോദി; ചർച്ചയിലൂടെ പ്രശ്നപരിഹാരം ഉണ്ടാകണം

ആണവ നിലയങ്ങളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചു മോദി; ചർച്ചയിലൂടെ പ്രശ്നപരിഹാരം ഉണ്ടാകണം

 ന്യൂഡൽഹി: ഉക്രെയ്നിലെ ആണവ നിലയങ്ങളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ്  മോദി തന്റെ ആശങ്ക പങ്കിവച്ചത്.

സൈനിക ഇടപെടലിലൂടെ പ്രശ്നപരിഹാരം സാധ്യമല്ലെന്ന് വ്യക്തമാക്കിയ മോദി, ചർച്ചയിലൂടെയും നയതന്ത്ര മാർഗത്തിലൂടെയും പ്രശ്നപരിഹരത്തിനു ശ്രമിക്കണമെന്നും നിർദേശിച്ചു. റഷ്യയുമായുള്ള സമാധാന ശ്രമങ്ങൾക്ക് പങ്കു വഹിക്കാൻ ഇന്ത്യ തയാറാണെന്ന് മോദി സെലെൻസ്കിയെ അറിയിച്ചു.

ഉക്രെയ്നിൽ ആണവ നിലയത്തിനു നേരെ റഷ്യ അടുത്തിടെ മിസൈൽ ആക്രമണം നടത്തിയിരുന്നു. ആണവ റിയാക്ടറുകൾക്ക് നാശമുണ്ടായില്ലെങ്കിലും അനുബന്ധ ഉപകരണങ്ങളും കെട്ടിടങ്ങളും തകർന്നു.

മിഖോലവ് മേഖലയിലുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ആണവ നിലയമായ സൗത്ത് ഉക്രെയ്ൻ ന്യൂക്ലിയർ പവർ പ്ലാന്റിന്റെ 300 മീറ്റർ അകലെയാണ് മിസൈൽ പതിച്ചത്. സ്ഫോടനത്തിന്റെയും തുടർന്ന് രണ്ടു തീഗോളങ്ങൾ ഉയരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുദ്ധത്തിൽ തിരിച്ചടിയേറ്റതിനു പിന്നാലെ ആക്രമണം ശക്തിപ്പെടുത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.