അബുദാബിയില്‍ പാർക്കിംഗ് ടിക്കറ്റുകള്‍ 5 ജി സ്മാർട് സംവിധാനത്തിലേക്ക്

അബുദാബിയില്‍ പാർക്കിംഗ് ടിക്കറ്റുകള്‍ 5 ജി സ്മാർട് സംവിധാനത്തിലേക്ക്

അബുദാബി: പാർക്കിംഗ് ടിക്കറ്റുകള്‍ കടലാസ് രഹിതമാക്കാന്‍ അബുദാബി.എമിറേറ്റിലെ എല്ലാ പാർക്കിംഗ് പെയ്മെന്‍റ് മെഷീനുകളിലും 5 ജി സംവിധാനം ഏർപ്പെടുത്തും. അബുദാബി നഗര, ഗതാഗത വകുപ്പിന് കീഴിലെ സംയോജിത ഗതാഗത വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.സെന്‍ട്രല്‍ പാർക്കിംഗ് മാനേജ്മെന്‍റ് സംവിധാനങ്ങളുമായി ബന്ധപ്പെടുത്തിയാണ് പാർക്കിംഗ് പെയ്മെന്‍റ് മെഷീനുകളുടെ പ്രവർത്തനം. അപ്ഗ്രേഡ് ചെയ്തിട്ടുളള മെഷീനുകളില്‍ നിന്ന് ഇ ടിക്കറ്റുകളാണ് ലഭിക്കുക.

5 ജി സംവിധാനം വരുന്നതോടെ ഡിജിറ്റൽ സ്ക്രീനിലൂടെ നടപടികൾ പൂർത്തിയാക്കിയാൽ ഉപഭോക്താവിന് പാർക്കിംഗ് ടിക്കറ്റ് ഡിജിറ്റലായി ലഭിക്കും. വാഹനത്തെ കുറിച്ചുളള വിവരങ്ങള്‍, പാർക്കിംഗ് മേഖല, സമയം, മവാഖിഫ് കാർഡ് എന്നിവയും, ക്യാഷ്,ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇവയില്‍ ഏതാണ് ഉപയോഗിക്കുന്നത് എന്നതടക്കമുളള വിവരങ്ങളാണ് നല്‍കേണ്ടതെന്നും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.