ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് അമിത് ഷാ

ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് അമിത് ഷാ

ജമ്മു കശ്മീര്‍: ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ തന്റെ ആദ്യ പൊതു റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.

''എനിക്ക് പാകിസ്ഥാനുമായി സംസാരിക്കാന്‍ താല്‍പ്പര്യമില്ല. ബാരാമുള്ളയിലെ ഗുജ്ജറുകളോടും പഹാരികളോടും ഞാന്‍ സംസാരിക്കും. കശ്മീരിലെ യുവാക്കളോട് ഞാന്‍ സംസാരിക്കും. പാകിസ്ഥാന്‍ ഇവിടെ ഭീകരവാദം പ്രചരിപ്പിച്ചു. അവര്‍ കാശ്മീരിന് എന്ത് ഗുണമാണ് ചെയ്തത്'' അമിത് ഷാ ചോദിച്ചു.

വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയാലുടന്‍ ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തും. ജമ്മു കശ്മീരില്‍ ജനാധിപത്യം താഴെത്തട്ടില്‍ എത്തിക്കാനായി എന്നതാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം. അതിനുമുമ്പ് ജനാധിപത്യം മൂന്ന് കുടുംബങ്ങള്‍ക്കും 87 നിയമസഭാംഗങ്ങള്‍ക്കും മൂന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മാത്രമായി പരിമിതപ്പെട്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.