ലഹരി വിരുദ്ധ ക്യാമ്പയിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

ലഹരി വിരുദ്ധ ക്യാമ്പയിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം: മയക്കുമരുന്നിന് എതിരെയുള്ള നവകേരള മുന്നേറ്റം ക്യാമ്പയിൻ ഇന്ന് ആരംഭിക്കും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പയിൻറെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കും. ഇന്ന് മുതൽ നവംബർ ഒന്ന് കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയാണ് പ്രചാരണത്തിൻറെ ബ്രാൻഡ് അംബാസിഡർ. ജനപ്രതിനിധികൾക്കൊപ്പം സംഘടനകൾ, കൂട്ടായ്മകൾ, കലാകായിക പ്രതിഭകൾ എന്നിവർ സംസ്ഥാന വ്യാപകമായി ക്യാമ്പയിൻറെ ഭാഗമാകും. 

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ക്യാമ്പയിൻ ആരംഭിക്കും. മയക്കുമരുന്നിനെതിരെയുള്ള കേരളത്തിൻറെ ഈ മഹാപോരാട്ടത്തിൽ ഓരോ മലയാളിയും കണ്ണിചേരണമെന്ന് മന്ത്രി എം.ബി രാജേഷ് അഭ്യർഥിച്ചു.

ഒരു മാസം നീളുന്ന ക്യാമ്പയിൻറെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും കോളേജുകളിലും മയക്കുമരുന്നിനെ സംബന്ധിച്ച് ചർച്ചയും സംവാദവും നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.