ദോഹ: ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ടുളള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് അധികൃതർ.
ഖത്തർ വെല്‍ക്കംസ് യു എന്ന തലക്കെട്ടില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഗ്രാഫിക് കാർഡ് വ്യാജമാണ്.
കാർഡിലെ ഉളളടക്കം ഔദ്യോഗിക കേന്ദ്രത്തില്‍ നിന്നുളളതല്ലെന്നും ലോകകപ്പ് പ്രാദേശിക സംഘാടകർ ആയ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.
ലോകകപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ക്കായി ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും വ്യാജ വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ലോകകപ്പിലേക്ക് ലോകത്തെ തങ്ങള്‍ സ്വാഗതം ചെയ്യുകയാണെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.