കീവ്: റഷ്യന്‍ സൈനികരോട് ആയുധം ഉപേക്ഷിക്കാന്‍ ആഹ്വാനവുമായി ഉക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ്. ആയുധം ഉപേക്ഷിക്കുന്നവര്‍ക്ക് ജീവനും സുരക്ഷയും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. റഷ്യന്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയെ ദുരന്തത്തില്‍ നിന്നും റഷ്യന്‍ സൈന്യത്തെ അപമാനത്തില്‍ നിന്നും രക്ഷിക്കാന്‍ നിങ്ങള്‍ക്ക് ഇപ്പോഴും കഴിയുമെന്ന് റെസ്നിക്കോവ് പറഞ്ഞു. ഉക്രെയ്‌നില്‍ സ്വന്തം സൈനികരെ റഷ്യന്‍ അധികാരികള്‍ വഞ്ചിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്യുകയാണ്. അവര്‍ നിങ്ങളെ ഒരു കെണിയിലേക്ക് അയച്ചു. ഒരാളുടെ സങ്കല്‍പ്പങ്ങള്‍ക്കും തെറ്റായ ലക്ഷ്യങ്ങള്‍ക്കും വേണ്ടി റഷ്യന്‍ സൈന്യം രക്തം കൊണ്ടു വില നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ ഉക്രെയ്‌നില്‍ ആരെയും മോചിപ്പിക്കുന്നില്ലെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങള്‍ എല്ലാ നഗരങ്ങളെയും നശിപ്പിക്കുകയാണ്. അടുത്തകാലം വരെ ഇവിടുത്തെ ജനങ്ങള്‍ നിങ്ങളെ നല്ല അയല്‍ക്കാരായി കണക്കാക്കി. ഇപ്പോള്‍ അവരുടെ മനസില്‍ ശത്രുത വിതച്ചിരിക്കുന്നു. അത് ഒരു തലമുറ നിലനില്‍ക്കും.
യുദ്ധാനന്തരം നിങ്ങള്‍ എങ്ങനെയാണ് ചരിത്രത്തില്‍ ഓര്‍ക്കപ്പെടുക എന്നു ചിന്തിക്കാന്‍ അദ്ദേഹം സൈനികരോട് പറഞ്ഞു. കള്ളന്മാരും ബലാത്സംഗികളും കൊലപാതകികളും ആയി ഓര്‍മ്മിക്കപ്പെടാനുള്ള പാതയിലാണെന്ന് നിങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സാങ്കല്‍പ്പിക നാറ്റോ സംഘങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ വീരമൃത്യു വരിച്ചുവെന്ന് അവര്‍ക്ക് പറയാന്‍ എളുപ്പമാണ്. ഉക്രെയ്ന്‍ സൈനികര്‍ക്ക് റഷ്യന്‍ ഭൂമി ആവശ്യമില്ല, ഞങ്ങള്‍ക്ക് സ്വന്തമായത് മതി. ഞങ്ങള്‍ അവരെയെല്ലാം തിരിച്ചെടുക്കുകയാണെന്നും റെസ്നിക്കോവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.