വ്യാജരേഖ കേസിൽ പ്രതികളായ വൈദീകർക്കെതിരെ കുരുക്കു മുറുകുന്നു;ശക്തമായ നിലപാടുമായി പ്രോസിക്യൂഷൻ

വ്യാജരേഖ കേസിൽ പ്രതികളായ വൈദീകർക്കെതിരെ  കുരുക്കു മുറുകുന്നു;ശക്തമായ നിലപാടുമായി പ്രോസിക്യൂഷൻ

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിലെ മൂന്നു വൈദികർ ഉൾപ്പെടെ നാലുപേരെ പ്രതികളാക്കി കേരള പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വാദം തുടരുന്നു. ഫാ. ആന്റണി (ടോണി ) കല്ലൂക്കാരൻ, ഫാ. പോൾ തേലക്കാട്ട്, ഫാ. ബെന്നി മാരാംപറമ്പിൽ ,ആദിത്യ സക്കറിയ വളവി എന്നിവർ ഒന്നുമുതൽ നാലു വരെ പ്രതികളായ കേസിൽ വിഷ്ണു റോയി മാപ്പു സാക്ഷിയാണ്. ഇതിലെ രണ്ടും മൂന്നും പ്രതികൾ ജോസഫ് ഇഞ്ചിയോടി കമ്മീഷൻ റിപ്പോർട്ടിന്റെ കോപ്പി ആവശ്യപ്പെട്ടുകൊണ്ട് കോടതിക്ക് മുന്നിൽ സമർപ്പിച്ച അപേക്ഷയിൽ തടസ്സ വാദങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രോസിക്യൂഷൻ വാദം കോടതിയിൽ ഇന്ന് ഫയൽ ചെയ്തു.

വ്യാജരേഖയുടെ അടിസ്ഥാനത്തിൽ നിർമ്മിച്ചെടുത്ത ഇഞ്ചിയോടി കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കണം എന്ന് പ്രതികൾ ആവശ്യപ്പെടുന്നത് ദുരുദ്ദേശപരമാണ് എന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. കർദിനാളിനെ ഏതു വിധേനെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് വ്യാജരേഖയ്ക്കും അതിനോട് അനുബന്ധിച്ച് രൂപം കൊടുത്ത വിവിധ കമ്മീഷൻ റിപ്പോർട്ടുകളുടെയും പിന്നിൽ. വ്യാജ രേഖ കേസിൽ മൂന്നാം പ്രതിയായ ഫാ. ബെന്നി മാരാംപറമ്പിലിന്റെ നേതൃത്വത്തിലാണ് കർദിനാളിനെ പ്രതിക്കൂട്ടിലാക്കുന്ന മാരാംപറമ്പിൽ കമ്മീഷൻ റിപ്പോർട് തയ്യാറാക്കിയത്.
എറണാകുളം - അങ്കമാലി അതിരൂപതാ ഭൂമിയിടപാടിൽ മാർ ജോർജ് ആലഞ്ചേരി സാമ്പത്തിക ലാഭം ഉണ്ടാക്കി എന്ന ആരോപണത്തിന് ‘വിശ്വാസ്യയോഗ്യമായ തെളിവുകൾ സൃഷ്ടിക്കുക’ എന്നതാണ് വ്യാജരേഖാ നിർമ്മാണത്തിലേക്ക് പ്രതികളെ നയിച്ചത് എന്നാണ് പൊലിസ് കണ്ടെത്തൽ
പതിനെട്ടാം സാക്ഷിയായ ഫാ. കുര്യാക്കോസ് മുണ്ടാടൻ എന്ന എറണാകുളം അങ്കമാലി അതിരൂപത വൈദീക സെക്രട്ടറി, വ്യാജ രേഖ കേസിൽ പരാമർശിക്കപ്പെടുന്ന വൈദീക സമിതി മിനിട്സിന്റെ പകർപ് ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ മുന്നിൽ കേസുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള അപേക്ഷകളിന്മേൽ ഒക്ടോബർ 28 ന് കോടതി തുടർ വാദം കേൾക്കുന്നതായിരിക്കും.
സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. കെ. എൻ ഉണ്ണികൃഷ്ണനും സീറോമലബാർ സഭാസിനഡിനെ പ്രതിനിധാനം ചെയ്തുകൊണ്ട് അഡ്വ. എസ് . രാജീവും വാദിഭാഗത്തിനായി ഹാജരാകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.