ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ത്ഥി ഒരു മണ്ഡലത്തില്‍ മാത്രമേ മത്സരിക്കാവൂ എന്ന ശുപാര്‍ശ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. സാമ്പത്തിക ചെലവടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ നിര്‍ദേശം മുന്‍പോട്ട് വെച്ചിരിക്കുന്നത്.
രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ പിന്നീട് ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട അധിക സാമ്പത്തിക ചെലവിനെ കുറിച്ചും ജോലി ഭാരത്തെ കുറിച്ചും കമ്മീഷന്‍ നിയമമന്ത്രാലയത്തെ ധരിപ്പിച്ചു.
ജനപ്രാതിനിധ്യ നിയമത്തിലെ 33 വകുപ്പ് ഭേദഗതി ചെയത് വേണം ശുപാര്‍ശ നടപ്പാക്കാന്‍. ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ട് മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്നതാണ് നിലവിലെ ജനപ്രാതിനിധ്യ നിയമം. 2004ല്‍ കമ്മീഷന്‍ ഇതേ ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.