ചെന്നൈ: തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ റമ്മി ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ക്ക് നിരോധനം. നിരോധനത്തിനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആര്‍.എന്‍ രവി അംഗീകാരം നല്‍കി. ഒക്ടോബര്‍ 17 ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ നിരോധനം നിയമമായി മാറും.
ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കാനാവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് തയ്യാറാക്കാനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിരുന്നു. ഐ.ഐ.ടി ടെക്‌നോളജിസ്റ്റ് ഡോ. ശങ്കര രാമന്‍, സൈക്കോളജിസ്റ്റ് ഡോ. ലക്ഷ്മി വിജയകുമാര്‍, അഡീഷനല്‍ ഡിജിപി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.
ഇത്തരം ഗെയിമുകള്‍ക്ക് അടിമപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായ നിരവധി പേരാണ് തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് ഗെയിമുകള്‍ നിരോധിക്കുന്നതിനാവശ്യമായ കാരണങ്ങള്‍ വ്യക്തമാക്കുന്നതിന് സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. പിന്നാലെ ജൂണ്‍ 27 ന് സമിതി മുഖ്യമന്ത്രി സ്റ്റാലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് അന്നു തന്നെ മന്ത്രിസഭയുടെ മുന്നിലെത്തുകയും ചെയ്തിരുന്നു.
പിന്നാലെ നിരോധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടി. ശേഷം സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഓര്‍ഡിനന്‍സ് തയാറാക്കി. ഓഗസ്റ്റ് 29ന് ചേര്‍ന്ന മന്ത്രിസഭാ യോഗവും ഇത് അംഗീകരിച്ചു. പിന്നാലെയാണ് ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.