തൊഴില്‍ കരാർ നിയമത്തില്‍ ഭേദഗതി വരുത്തി യുഎഇ

തൊഴില്‍ കരാർ നിയമത്തില്‍ ഭേദഗതി വരുത്തി യുഎഇ

ദുബായ്: യുഎഇയിലെ തൊഴില്‍ കരാർ സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്തി യുഎഇ. തൊഴിലാളിയും തൊളിലുടമയും തമ്മിലുളള ബന്ധം കൂടുതല്‍ ആരോഗ്യകരമാക്കാന്‍ ലക്ഷ്യമിട്ടുളളതാണ് പുതിയ തൊഴില്‍ നിയമം.തൊഴില്‍ കരാറുകള്‍ ജീവനക്കാരന്‍റെ വിസ സ്റ്റാറ്റസുമായി ബന്ധപ്പെടുത്തി. തൊഴില്‍ വിപണിയെ കൂടുതല്‍ ഊർജ്ജസ്വലമാക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് മാറ്റങ്ങള്‍. 

തൊഴില്‍ കരാറുകളില്‍ ഇത് ബാധകമാക്കുന്ന നിശ്ചിത കാലയളവ് പ്രതിപാദിച്ചിരിക്കണം. എന്നാല്‍ കാരാർ കാലയളവിന് പരിധി നിയമം നിശ്ചയിക്കുന്നില്ല. തൊഴിലാളിയും തൊഴിലുടമയും അംഗീകരിച്ച കരാറിലെ വ്യവസ്ഥ പ്രകാരമുളള കാലയളവ് നീട്ടാനും നിയമം അനുമതി നല്‍കുന്നു. 

യുഎഇയുടെ അടുത്ത അമ്പത് വർഷത്തേക്കുളള സാമ്പത്തിക വികസന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നത്. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് (മൊഹ്രെ) മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. കോവിഡ് സാഹചര്യത്തില്‍ യുഎഇ ഫ്ലെക്സിബിള്‍ വർക്കിംഗ് മോഡലുകള്‍ ഉള്‍പ്പെടെ തൊഴില്‍ നിയമങ്ങളില്‍ സമഗ്ര മാറ്റം വരുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.