കൊച്ചി: നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോളജില്‍ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. എടത്തല എം.ഇ.എസ് കോളജില്‍ നിന്ന് യാത്ര പുറപ്പെട്ട എക്സ്പോഡ് എന്ന ബസാണ് ആലുവ ജോയിന്റ് ആര്‍.ടി.ഒ പിടികൂടിയത്.
ബോഡിയുടെ നിറം മാറ്റി അനധികൃത കൂട്ടിചേര്‍ക്കലുകള്‍ നടത്തിയതായും നിയമവിധേയമല്ലാത്ത ലൈറ്റുകള്‍, ഉയര്‍ന്ന ശബ്ദസംവിധാനം ഉപയോഗിച്ചതായും കണ്ടെത്തിയതോടെയാണ് ബസ് കസ്റ്റഡിയിലെടുത്തത്. വിനോദയാത്രാ വിവരം ആര്‍.ടി ഓഫീസില്‍ കോളേജ് അധികൃതര്‍ മുന്‍കൂട്ടി രേഖാമൂലം വിവരം നല്‍കി വാഹനം പരിശോധനക്ക് എത്തിക്കണമെന്ന വ്യവസ്ഥ പാലിച്ചിരുന്നില്ലെന്നും കണ്ടെത്തി.
ബി.എഡ് സെന്ററിലെ 45 വിദ്യാര്‍ഥികളുമായി രണ്ട് ദിവസത്തെ കൊടൈക്കനാല്‍ യാത്രയ്ക്ക് പുറപ്പെട്ട ബസാണ് പിടിയിലായത്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ യാത്ര മുടങ്ങി. വടക്കഞ്ചേരി അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ മോട്ടോര്‍ വാഹനവകുപ്പ് സജീവമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.