മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് ആറു മണിക്കൂറെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡ്യൂട്ടി നല്‍കണം; റിപ്പോർട്ട്‌ നൽകി അമിക്കസ് ക്യൂറി

മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് ആറു മണിക്കൂറെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡ്യൂട്ടി നല്‍കണം;  റിപ്പോർട്ട്‌ നൽകി അമിക്കസ് ക്യൂറി

കൊച്ചി: സംസ്ഥാനത്തെ മോട്ടര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ദിവസവും കുറഞ്ഞത് ആറു മണിക്കൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്യൂട്ടി നല്‍കണമെന്നു വ്യക്തമാക്കി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കി.

ഇവരെ റോഡ് സുരക്ഷ കമ്മിഷണറുടെയും ബന്ധപ്പെട്ട റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെയും (എന്‍ഫോഴ്‌സ്‌മെന്റ്) കീഴിലാക്കണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ക്ലറിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ നല്‍കുന്നതു നിര്‍ത്തണം. മുഴുവന്‍സമയ റോഡ് സേഫ്റ്റി കമ്മിഷണറെ നിയമിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് റോഡ് സുരക്ഷ കമ്മിഷണറുടെ ചുമതലകൂടി നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുണ്ട്.

വടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് റോഡ് അപകടങ്ങള്‍ സംബന്ധിച്ച കേസില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്. ആറ് നിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.