ന്യൂഡല്‍ഹി: ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡല്‍ഹി ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ഒക്‌ടോബര്‍ 12-നു നടക്കും. ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ രാവിലെ പത്തിനാണ് സെമിനാര്‍. ലക്ഷ്യസ്ഥാനത്തേക്ക് ഒരുമിച്ചു യാത്ര ചെയ്യാം; അതിന്റെ സാധ്യതകളും വെല്ലുവിളികളും വ്യത്യസ്ത മത വിശ്വാസത്തിന്റെയും പാരമ്പര്യങ്ങളുടെയും വെളിച്ചത്തില്‍ സെമിനാറില്‍ വിശകലനം ചെയ്യുന്നു.
മതങ്ങള്‍ തമ്മിലുള്ള സംവാദം, കല, സാഹിത്യം, സാംസ്‌കാരിക ഇടപെടലുകള്‍ എന്നിവയിലൂടെ സമൂഹത്തില്‍ സമാധാനവും സൗഹാര്‍ദ്ദവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സി.എം.ഐ (കാര്‍മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സഭയുടെ സംരംഭമാണ് സെമിനാറെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ അധികൃതര്‍ പറഞ്ഞു.
സെമിനാര്‍ ഇന്ത്യയിലെ അപ്പസ്‌തോലിക ന്യൂണ്‍ഷോയും വത്തിക്കാന്‍ പ്രതിനിധിയുമായ ആര്‍ച്ച് ബിഷപ്പ് ഡോ. ലെയോപോള്‍ദോ ജിറെല്ലി ഉദ്ഘാടനം ചെയ്യും. താമരശ്ശേരി സി.എം.ഐ വികാരി ജനറാള്‍ റവ. ഡോ. ജോസി താമരശ്ശേരി അധ്യക്ഷത വഹിക്കും. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ ഇക്ബാല്‍ സിങ് ലാല്‍പുരയാണ് മുഖ്യാതിഥി. ഡല്‍ഹി അതിരൂപത ആര്‍ച്ച്ബിഷപ്പ് അനില്‍ ജോസഫ് ടി കൂട്ടോ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. സി.വി. ആനന്ദ ബോസ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തും.
അംബാസഡര്‍ കെ.പി. ഫാബിയനാണ് ദേശീയ സെമിനാറിന്റെ മോഡറേറ്റര്‍. പാനലിസ്റ്റുകള്‍ ഇവരാണ്: സ്വാമി ചന്ദേര്‍ ദേവ്ജി മഹാരാജ് (ഗ്ലോബല്‍ സെയിന്റ് സമാജ് കല്യാണ്‍ ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍മാന്‍), നസ്രത്ത് ജഹാന്‍ (പ്രമുഖ പണ്ഡിതയും പ്രഭാഷകയും), ജഗദീപ് സിംഗ് (ഡല്‍ഹി ടൂറിസം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഡയറക്ടര്‍), ഷാരോണ്‍ ലോവന്‍ (വിഖ്യാത നര്‍ത്തകി), ഷെരെയാര്‍ ഡി വക്കീല്‍ (ബാംഗ്ലൂര്‍ പാര്‍സി സൊറോസ്ട്രിയന്‍ അഞ്ജുമാന്‍ സെക്രട്ടറി), സഞ്ജയ് ജെയിന്‍ (വേള്‍ഡ് ജെയിന്‍ കോണ്‍ഫെഡറേഷന്‍ സെക്രട്ടറി), വോണ്‍. ഗെഷെ ദോര്‍ജി ദംദുള്‍ (ന്യൂഡല്‍ഹി ടിബറ്റ് ഹൗസ് ഡയറക്ടര്‍), ഡോ. എ.കെ മര്‍ച്ചന്റ് (ടെംപിള്‍ ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് ഇന്ത്യ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി).
സെമിനാറിന്റെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് ഡല്‍ഹി ചാവറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ ഡോ. ഫാ. മാര്‍ട്ടിന്‍ മള്ളത്ത് സി.എം.ഐ, ഡയറക്ടര്‍ ഫാ. റോബി കണ്ണഞ്ചിറ സി.എം.ഐ, സി.എം.ഐ ഭവന്‍ പ്രിഫെക്ട് ഫാ. തോമസ് കൊള്ളികൊളവില്‍ എന്നിവര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.