കപ്പാട്: കൈപ്പനാനിക്കൽ കെ എം ഡൊമിനിക് (ചാക്കോച്ചൻ - 78 ) ഇന്ന് രാവിലെ 10 മണിക്ക് നിര്യാതനായി.
സംസ്കാരം വ്യാഴാഴ്ച (13-10-2022) ഉച്ച കഴിഞ്ഞ് 3.30ന് കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ കപ്പാട് മാർ സ്ലീവാ ദൈവാലയത്തിൽ.
ഭാര്യ റോസമ്മ കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ കാരുവേലിൽ കുടുംബാംഗം.
മക്കൾ: ഡെന്നി കൈപ്പനാനിക്കൽ ( സൗദി, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ്), ഷൈനി, ഷിബി (ടീച്ചർ, സെന്റ് മേരീസ് എച്ച് എസ് എസ് , കാളിയാർ), ഷിനി (സൗദി). മരുമക്കൾ അമ്മിണി തോമസ് ചെങ്ങളത്ത്, വൈക്കം ( സൗദി), ഷാജി ഒറ്റപ്ലാക്കൽ (വെച്ചൂച്ചിറ), പരേതനായ സോജൻ ഇടപ്പാടിയിൽ (പൊൻകുന്നം), ജോസ് വാഴയിൽ (പൊൻകുന്നം).
മൃതദേഹം നാളെ (12-10- 2022 ബുധനാഴ്ച്ച ) വൈകുന്നേരം ആറിന് കപ്പാടുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
സിന്യൂസ് ലൈവ് സൗദി കോർഡിനേറ്റർ ഡെന്നിയുടെ പിതാവാണ് പരേതൻ . സിന്യൂസ് ലൈവിന് വേണ്ടി ചെയർമാൻ വര്ഗീസ് തോമസും സിഇഒ ലിസി ഫെർണാണ്ടസും അനുശോചനം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.