മെല്‍ബണ്‍: ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെ അല്‍മായ രക്തസാക്ഷി വിശുദ്ധ ദേവസഹായത്തിന്റെ ജീവിതം ആസപ്ദമാക്കി ഓസ്‌ട്രേലിയയില്‍ അവതരിപ്പിച്ച നാടകം 'വിറ്റ്‌നസ് 22' കാഴ്ച്ചക്കാര്‍ക്ക് നവ്യാനുഭവമായി. മെല്‍ബണ്‍ സൗത്ത്-ഈസ്റ്റ് സെന്റ് തോമസ് സിറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ ദിവസം നാടകം അരങ്ങിലെത്തിച്ചത്.
വിക്‌ടോറിയയിലെ ഡാന്‍ഡെനോംഗ് സെന്റ് ജോണ്‍സ് റീജിയണല്‍ കോളജില്‍ തിങ്ങി നിറഞ്ഞ സദസിനു മുന്നിലായിരുന്ന ദൃശ്യാവിഷ്‌കാരം. 900-ലധികം പേരാണ് പരിപാടി ആസ്വദിക്കാനെത്തിയത്. ഇടവകയിലെ എഴുപത്തഞ്ചോളം കലാകാരന്മാര്‍ നാടകത്തില്‍ പങ്കെടുത്തു.
ഓസ്ട്രേലിയയില്‍ അവതരിപ്പിച്ച 'വിറ്റ്നസ് 22' നാടകാവതരണത്തില്‍നിന്ന്
രാജഭരണകാലവും അന്നത്തെ വേഷവിധാനങ്ങളും കാരാഗൃഹവും മൃഗങ്ങളുടെ പ്രതീകാത്മക രൂപവുമൊക്കെ അരങ്ങിലെത്തിയത് പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
പുതിയ പള്ളി നിര്‍മ്മാണത്തിനായുള്ള ധനസമാഹരണത്തിനായാണ് ഇടവകയിലെ എസ്.എം.വൈ.എം യൂണിറ്റ് പരിപാടി അവതരിപ്പിച്ചത്. മെല്‍ബണിലെ സിറോ മലബാര്‍ രൂപതയുടെ ദേശീയ ബാന്‍ഡായ സോംഗ്സ് ഓഫ് സെറാഫിമിന്റെ സംഗീത പരിപാടിയും സായാഹ്നത്തില്‍ ഉണ്ടായിരുന്നു.
രൂപത ചാന്‍സലര്‍ ഫാ. സിജീഷ് പുല്ലങ്കുന്നേല്‍ മുഖ്യാതിഥിയായിരുന്നു. മറ്റ് ഇടവകകളില്‍ നിന്നുള്ള വൈദികരും അതിഥികളും പരിപാടിയില്‍ പങ്കെടുത്തു.
മെല്‍ബണിലെ സിറോ മലബാര്‍ രൂപതയുടെ ദേശീയ ബാന്‍ഡായ സോംഗ്സ് ഓഫ് സെറാഫിം അവതരിപ്പിച്ച സംഗീത പരിപാടി
കീറ്റസ് ആന്റണിയാണ് നാടകത്തിന്റെ സംവിധായകന്‍. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ച പരിപാടിക്ക് പ്രേക്ഷകരില്‍നിന്ന് ആവേശപൂര്‍ണമായ പ്രതികരണമാണ് ലഭിച്ചതെന്ന് ഇടവക വികാരി ഫ്രെഡി എലുവത്തിങ്കല്‍, സഹ വികാരി ഫാ. ജോയിസ് കോലംകുഴിയില്‍ സി.എം.ഐ എന്നിവര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.