മഞ്ഞ സ്റ്റിക്കർ; ബ്ലാസ്റ്റേഴ്‌സ് ടീം ബസില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തി

മഞ്ഞ സ്റ്റിക്കർ; ബ്ലാസ്റ്റേഴ്‌സ് ടീം ബസില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തി

 കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് പനമ്പള്ളി നഗറില്‍ പരിശീലനം നടത്തുന്നതിനിടെ മിന്നല്‍ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. ടീമിന്റെ ബസിലെ സ്റ്റിക്കറുകളാണ് പരിശോധന നടത്താന്‍ കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 

തിങ്കളാഴ്ച്ച ഹാജരായി വിശദീകരണം നല്‍കാന്‍ ജീവനക്കാരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

വൈകുന്നേരം ഏഴുമണിയോടെയാണ് ഉദ്യോഗസ്ഥരെത്തി ബസ് പരിശോധിച്ചത്. ഈ സമയം കളിക്കാര്‍ പരിശീലനത്തിലായിരുന്നു.

വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോടതി ഉത്തരവ് പ്രകാരമാണ് ഇപ്പോള്‍ പരിശോധന നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ടീം ബസിന് നിലവില്‍ പിഴ വിധിച്ചിട്ടില്ല. തിങ്കളാഴ്ച്ച ബസ് ഉടമകളുടെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ബസില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ നിയമപ്രകാരം അനുമതി തേടിയിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിഷയത്തില്‍ ക്ലബ് അധികൃതര്‍ പ്രതികരണം നടത്തിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.