ചണ്ഡീഗഡ്: ഹരിയാനയിലെ ബലിയാര്‍ ഖുര്‍ദ് ഗ്രാമത്തില്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും കടിച്ചുകീറി. പിറ്റ്ബുള്ളിന്റെ കടിയേറ്റ് സ്ത്രീയ്ക്കും കുട്ടികള്‍ക്കും സാരമായി പരുക്കേറ്റു. മൂന്നുപേരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ കാലിലും കൈയിലും തലയിലും 50 സ്റ്റിച്ചുകള്‍ ഉണ്ടെന്ന് കുടുംബം അറിയിച്ചു.
ജില്ലയിലെ ബലിയാര്‍ ഖുര്‍ദ് ഗ്രാമത്തിലെ മുന്‍ സര്‍പഞ്ചായ സൂരജിന്റെ വീട്ടിലാണ് പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയെ വളര്‍ത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് സൂരജ് ഭാര്യ ഗീതയ്ക്കൊപ്പം ബൈക്കില്‍ വീട്ടിലെത്തി. ഈ സമയം നായയുടെ കൂട് അടച്ചിരുന്നില്ല. മോട്ടോര്‍ സൈക്കിളില്‍ നിന്ന് ഇറങ്ങിയ ഉടന്‍ നായ ഗീതയെ ആക്രമിക്കുകയും കാലിലും കൈയിലും കടിക്കുകയും ചെയ്തു. കുട്ടികളായ ദക്ഷ്, സുഹാനി എന്നിവരെയും നായ ആക്രമിച്ചു.
ശബ്ദം കേട്ട് സമീപവാസികള്‍ സ്ഥലത്തെത്തി സ്ത്രീയെയും കുട്ടിയെയും നായയില്‍ നിന്ന് വടികള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. ബന്ധുവാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് കുട്ടികളും ശനിയാഴ്ച ആശുപത്രി വിട്ടു. പിറ്റ്ബുള്‍ ഇനത്തിലുള്ള നായ്ക്കളുടെ ആക്രമണ സംഭവങ്ങള്‍ പല നഗരങ്ങളിലും മുന്‍പും ഉണ്ടായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.