നീലക്കുറിഞ്ഞി കാണാം കെഎസ്ആർടിസിയിൽ; കൂടുതൽ വിനോദയാത്രകളുമായി തിരുവനന്തപുരം സിറ്റി യൂണിറ്റ്

നീലക്കുറിഞ്ഞി കാണാം കെഎസ്ആർടിസിയിൽ; കൂടുതൽ വിനോദയാത്രകളുമായി തിരുവനന്തപുരം സിറ്റി യൂണിറ്റ്

തിരുവനന്തപുരം: വിനോദ സഞ്ചാരങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ ഒക്ടോബർ - നവംബർ മാസങ്ങളിൽ കൂടുതൽ വിനോദ യാത്രകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി സിറ്റി യൂണിറ്റ്. കുറഞ്ഞ ചെലവിലും സുരക്ഷിതമായും യാത്രകൾ നടത്തുന്നതിന് അനുയോജ്യമായ വിനോദ യാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത് എന്നാണ് കെഎസ്ആർടിസി അധികൃതർ അറിയിക്കുന്നത്.

യാത്രയുടെ തുടക്കമായി ഏകദിന മൂന്നാർ ഉല്ലാസ യാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. നീലക്കുറിഞ്ഞി പൂത്ത് നിൽക്കുന്ന കള്ളിപ്പാറ, ചതുരംഗപ്പാറ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുള്ള അവസരമാണ് സഞ്ചാരികൾക്ക് ഇതുവഴി ലഭ്യമാക്കുന്നത്. ഒക്ടോബർ 29 രാത്രി പുറപ്പെട്ട് 31 ന് അതിരാവിലെ തിരിച്ച് എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

നവംബർ ആറിന് കൊച്ചിയിലെ ദ്വീപുകൾ സന്ദർശിക്കുന്ന ബോട്ട് യാത്രയും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി സന്ദർശനവും ഉൾപ്പെടുന്ന കൊച്ചി ഐലൻഡ് വിസിറ്റ് ഉല്ലാസ യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്.

ചെറിയ, കടമക്കുടി അടക്കുള്ള ദ്വീപുകളിലൂടെയുള്ള കനാൽ യാത്രയും രുചികരമായ ഷാപ്പ് വിഭവങ്ങളും കായൽ, കടൽ വിഭവങ്ങളും യാത്രക്കാർക്ക് ആസ്വദിക്കാൻ അവസരമുണ്ട്. രാത്രി അത്താഴവും ബോട്ടിൽ ഡി.ജെ പാർട്ടിയും ആസ്വദിക്കാനും യാത്രക്കാർക്ക് അവസരം ലഭിക്കുന്നതാണ്.

നവംബർ 15 ന് കൊച്ചിയിൽ നെഫ്രൈറ്റിറ്റി ആഡംബര കപ്പലിൽ അഞ്ച് മണിക്കൂർ കടൽ യാത്രയുൾപ്പെടുന്ന ഉല്ലാസ രാത്രിയാണ് സംഘടിപ്പിക്കുന്നത്. നവംബർ 20 ന് കുമരകം ഹൗസ് ബോട്ട് യാത്രയും ആലപ്പുഴ ബീച്ച് സന്ദർശനവും നവംബർ 27 ന് ഗവി, പാഞ്ചാലിമേട് യാത്രയും ക്രമീകരിച്ചിട്ടുണ്ട്.

ഡിസംബർ 27 ന് നടത്തുന്ന രണ്ട് പകലും രണ്ട് രാത്രിയും നീളുന്ന വയനാട് ഉല്ലാസ യാത്രയ്ക്കുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.സ്കൂൾ കോളജ് വിദ്യാർത്ഥികൾക്കുള്ള വിനോദ യാത്രകളും ക്രമീകരിച്ച് നൽകുന്നതാണ്. ഈ യാത്രകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://forms.gle/xpsbZZzLVBkW3TT19 ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.