കോവിഡ് കാലത്ത് മുന്‍ഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന്, പിപിഇ കിറ്റ് വിവാദത്തില്‍ മറുപടി നല്‍കി കെകെ ശൈലജ

കോവിഡ് കാലത്ത് മുന്‍ഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന്, പിപിഇ കിറ്റ് വിവാദത്തില്‍ മറുപടി നല്‍കി കെകെ ശൈലജ

കുവൈത്ത് സിറ്റി: കോവിഡ് സമയത്ത് പിപിഇ കിറ്റ് അടക്കമുളള രോഗപ്രതിരോധ സാമഗ്രികള്‍ വാങ്ങിയത് സുതാര്യമായിട്ടാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. വിഷയത്തില്‍ ലോകായുക്ത നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് കുവൈറ്റിലെ ഒരു പൊതുചടങ്ങില്‍ അവർ പരോക്ഷ മറുപടി നല്‍കിയത്.

കെ കെ ശൈലജയുടെ വാക്കുകള്‍ ഇങ്ങനെ
"കോവിഡ് തുടക്കസമയത്ത് നമ്മുടെ കൈയില്‍ കുറച്ച് സ്റ്റോക്കുണ്ടായിരുന്നു. അത് എടുത്ത് ഉപയോഗിച്ചപ്പോള്‍ ലോകത്തിന് മുന്നില്‍ നാം കേമന്മാരായി. പലയിടത്തും പിപിഇ കിറ്റ് കിട്ടാതിരുന്ന സമയത്ത് നമ്മുടെ കൈയ്യില്‍ കുറച്ചുണ്ടായിരുന്നു. പക്ഷെ അത് തീരാന്‍ പോവുകയാണ്.കോവിഡ് മുന്നോട്ടും പോവുകയാണ്.

അപ്പോള്‍ കെഎംസിഎല്ലിന്‍റെ പ്രവർത്തകർ എന്‍റെയടുത്ത് വന്ന് ചോദിച്ചു .ടീച്ചർ, ഇത് തീരാന്‍ പോവുകയാണ്. വാങ്ങിയിട്ടില്ലെങ്കില്‍ ആരോഗ്യപ്രവർത്തകർ വലിയ റിസ്കിലാകും. ഞാന്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞു.എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കണം. പക്ഷെ ക്വാളിറ്റിയും നോക്കണം. മാർക്കറ്റില്‍ ബിസിനസുകാർ കണ്ടമാനം വില വർദ്ധിപ്പിച്ചു.

ഒരു പിപിഇ കിറ്റിന് 1500 രൂപ. 500-ന് കിട്ടിക്കൊണ്ടിരുന്ന സാധനമാണ്. ഇത് വാങ്ങണോ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ചു. പൈസയൊന്നും നോക്കണ്ട ആളുകളുടെ ജീവനല്ലേ വലുത്. പിന്നെ ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ആക്ട് അനുസരിച്ച് ബാക്കിയെല്ലാം ഒഴിവാക്കിക്കൊണ്ട് ഇത്തരം കാര്യങ്ങള്‍ ശേഖരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അങ്ങനെ 50,000 പിപിഇ കിറ്റ് 1500 രൂപവെച്ച് വാങ്ങാന്‍ ഗവണ്‍മെന്‍റ് തീരുമാനിച്ചു. അതില്‍ 15,000 കിട്ടി. അപ്പോഴേയ്ക്കും കിറ്റുകള്‍ മാര്‍ക്കറ്റില്‍ വരാന്‍ തുടങ്ങി. വില കുറഞ്ഞു. അതോടെ ബാക്കി 35,000-ന്‍റെ ക്യാന്‍സല്‍ ചെയ്തു. പിന്നെ മാര്‍ക്കറ്റില്‍ വരുന്ന വിലയ്ക്ക് വാങ്ങി. ഇതിനെയാണ് ഇപ്പോഴും പ്രതിപക്ഷം

500 രൂപയ്ക്ക് കിട്ടുന്ന പിപിഇ കിറ്റ് 15,000 രൂപയ്ക്ക് വാങ്ങി വലിയ അഴിമതിയെന്നൊക്കെ പറയുന്നത്. ഞാന്‍ പറഞ്ഞുവല്ലോ പുഷ്പങ്ങള്‍ക്കൊപ്പം മുള്ളുകളും ഉണ്ടാവും. "


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.