അബുദാബി: പിടികിട്ടാപുളളികളുമായുളള രൂപസാദൃശ്യം ഇന്ത്യന്‍ ദമ്പതികള്‍ക്ക് വിനയായി. ഹബീബ്പൂർ സ്വദേശിയും സിമന്‍റ് കമ്പനി കരാറുകാരനുമായ പ്രവീൺകുമാറിനെയും ഭാര്യ ഉഷയെയും അബുദബി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഒരാഴ്ചത്തേക്ക് സ്വിറ്റ്സർലന്‍റിലേക്ക് പോകുന്നതിനായാണ് പ്രവീണ്‍കുമാറും ഉഷയും 11 ന് അബുദബിയിലെത്തിയത്.
ഇമിഗ്രേഷൻ നടപടിയുടെ ഭാഗമായുള്ള മുഖം തിരിച്ചറിയില്‍ നടപടിയില്‍ പിടികിട്ടാപ്പുള്ളിയുടെ രൂപസാദൃശ്യം കണ്ടതോടെ ഇരുവരെയും തടഞ്ഞ് വക്കുകയായിരുന്നു. തുടർന്ന് ഇരുവർക്കും വ്യത്യസ്ത സ്ഥലങ്ങളില്‍ താമസസൗകര്യം നല്‍കി. ബന്ധുക്കള്‍ ഈ വിവരം ട്വിറ്ററിലൂടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറെ അറിയിച്ചു. അദ്ദേഹത്തിന്‍റെ ഇടപെടലിലൂടെയാണ് ഇരുവരുടെയും മോചനം സാധ്യമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.