കുവൈറ്റ്: കുവൈറ്റില്‍ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബയുടെ നേതൃത്വത്തിലുളള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബയാൻ കൊട്ടാരത്തിൽ ഉപ അമീർ ഷൈഖ് മിഷ് അൽ അഹമദ് അൽ സബാഹിന്‍റെ മുമ്പാകെയാണ് പ്രധാനമന്ത്രിയും 15 മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്തത്.ഇന്നലെ രാത്രി പ്രധാനമന്ത്രി അമീറിനു മന്ത്രിമാരുടെ പട്ടിക സമർപ്പിച്ചിരുന്നു. രണ്ട് പാർലമന്‍റ് അംഗങ്ങളും രണ്ടു വനിതകളും ഉൾപ്പെടുന്ന മന്ത്രി സഭയിൽ 12 പേർ പുതുമുഖങ്ങളാണ്.
തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് (ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി), ബരാക് അലി അൽ ഷിയാൻ, (ഉപ പ്രധാനമന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി),ഡോ. ബദർ ഹമദ് അൽ മുല്ല (ഉപപ്രധാനമന്ത്രി, എണ്ണ മന്ത്രി), അമാനി സുലൈമാൻ ബുഖമാസ് (പൊതുമരാമത്ത് മന്ത്രി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി), അബ്ദുൽറഹ്മാൻ ബേദ അൽ മുതൈരി (വാർത്താവിതരണ മന്ത്രി, യുവജനകാര്യ സഹമന്ത്രി), അബ്ദുൽ വഹാബ് മുഹമ്മദ് അൽ റുഷൈദ്, ( സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രി), ഡോ. അഹ്മദ് അബ്ദുൽവഹാബ് അൽഅവാദി (ആരോഗ്യം),സാലിം അബ്ദുല്ല അൽ ജാബർ അൽസബാഹ് (വിദേശകാര്യ മന്ത്രി),അമ്മാർ അൽ അജ്മി (ദേശീയ അസംബ്ലി കാര്യ സഹമന്ത്രി, ഭവന, നഗര വികസന സഹമന്ത്രി),അബ്ദുല്ല അലി അബ്ദുല്ല അൽ സലേം അൽ സബാഹ്, (പ്രതിരോധ മന്ത്രി), അബ്ദുൽ അസീസ് വലീദ് അൽ മുജിൽ (മുനിസിപ്പൽ കാര്യ സഹമന്ത്രി),മാസിൻ സാദ് അൽ നാദിഹ് (വാണിജ്യ വ്യവസായ മന്ത്രി, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി), ഡോ. ഹമദ് അബ്ദുൽ വഹാബ് അൽ അദാനി (വിദ്യാഭ്യാസശാസ്ത്ര ഗവേഷണ മന്ത്രി), അബ്ദുൽ അസീസ് മജീദ് അൽ-മജീദ് (നീതിന്യായ , ഇസ്‌ലാമിക കാര്യ മന്ത്രി, സഹ എൻഹാൻസ്‌മെന്‍റ് സഹമന്ത്രി), മായി ജാസിംഅൽ-ബാഗിൽ (സാമൂഹിക വികസന മന്ത്രി, വനിതാ ശിശുകാര്യ സഹമന്ത്രി).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.