ആറ് മാസത്തിനിടെ ആക്രി വിറ്റ് റെയില്‍വേ നേടിയത് 2587 കോടി രൂപ; കണക്കുകള്‍ പുറത്തു വിട്ട് മന്ത്രാലയം

ആറ് മാസത്തിനിടെ ആക്രി വിറ്റ് റെയില്‍വേ നേടിയത് 2587 കോടി രൂപ; കണക്കുകള്‍ പുറത്തു വിട്ട് മന്ത്രാലയം

ന്യൂഡല്‍ഹി: ഉപയോഗ ശൂന്യമായ പാര്‍ട്സുകള്‍ ആക്രി വിലക്ക് വിറ്റ് ആറു മാസം കൊണ്ട് ഇന്ത്യന്‍ റെയില്‍വേ നേടിയത് 2500 കോടിയിലേറെ രൂപ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം വര്‍ധനവാണ് ആക്രി വില്‍പന വരുമാനത്തിലൂടെ ഇന്ത്യന്‍ റെയില്‍വേ നേടിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറു മാസത്തില്‍ 2003 കോടി രൂപയായിരുന്നു റെയില്‍വേയ്ക്ക് വരുമാനമായി ഇതിലൂടെ കിട്ടിയത്. 2022 ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള വില്‍പ്പനയിലൂടെ 2587 കോടി രൂപ ലഭിച്ചു.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആക്രി വില്‍പ്പനയിലൂടെ 4400 കോടി രൂപ നേടണം എന്നതാണ് റെയില്‍വേയുടെ ലക്ഷ്യം. 1751 വാഗണുകള്‍, 1421 കോച്ചുകള്‍, 97 ലോക്കോകള്‍ എന്നിവ ഇത്തവണ വിറ്റഴിച്ച ആക്രി സാധനങ്ങളില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ഏറെകാലമായി ഇത് റെയില്‍വേയുടെ പ്രധാന വരുമാനങ്ങളില്‍ ഒന്നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.