കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ഫല പ്രഖ്യാപനം ഉച്ചയോടെ

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ഫല പ്രഖ്യാപനം ഉച്ചയോടെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടികള്‍ ഡല്‍ഹിയിലെ പിസിസി ആസ്ഥാനത്ത് പുരോഗമിക്കുന്നു. ഫല പ്രഖ്യാപനം ഉച്ചയോടെ ഉണ്ടാകും. അട്ടിമറി ജയമാണ് തരൂര്‍ ക്യാമ്പ് ലക്ഷ്യമിടുന്നത്.

അതേസമയം വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂര്‍ തിരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ പ്രത്യേകം എണ്ണണമെന്ന തരൂരിന്റെ ആവശ്യം അംഗീകരിച്ചു. 1200 ഓളം വോട്ടുകളാണ് യുപിയില്‍ നിന്നുള്ളത്. തിരഞ്ഞെടുപ്പ് ഫലത്തെ ഈ വോട്ടുകള്‍ ബാധിക്കുമെങ്കില്‍ മാത്രം ഈ വോട്ടുകള്‍ പിന്നീട് എണ്ണും.

പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികള്‍ എഐസിസിയില്‍ എത്തിക്കാന്‍ വൈകിയെന്നും തരൂര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണം. കേരളത്തിലെ ബാലറ്റ് പെട്ടികള്‍ കൊണ്ട് പോയതില്‍ കൃത്യമായ വിവരം നല്‍കിയില്ല. വരണാധികാരി പരമേശ്വര തിങ്കളാഴ്ച്ച പെട്ടികള്‍ കൊണ്ട് പോകും എന്നാണ് അറിയിച്ചിരുന്നതെങ്കിലും ഉപ വരണാധികാരി വി.കെ അറിവഴകന്‍ ഇന്നലെയാണ് പെട്ടി കൊണ്ട് പോയതെന്നും തരൂര്‍ വിഭാഗം പരാതിപ്പെട്ടു.

അഞ്ച് ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. 68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്‌ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുത്തു. ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി നൂറ് എണ്ണം വീതമുളള കെട്ടാക്കി മാറ്റിയ ശേഷമാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.