അന്റോണിയോ ഗുട്ടാറസ് ഇന്ന് മുംബൈയില്‍; 26/11 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായുള്ള പ്രത്യേക ചടങ്ങില്‍ പങ്കെടുക്കും

അന്റോണിയോ ഗുട്ടാറസ് ഇന്ന് മുംബൈയില്‍; 26/11 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായുള്ള പ്രത്യേക ചടങ്ങില്‍ പങ്കെടുക്കും

മുംബൈ: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ് ഇന്ന് മുംബൈയില്‍. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ ഓര്‍ക്കുന്ന പ്രത്യേക ചടങ്ങിലാണ് ഗുട്ടാറസ് പങ്കെടുക്കുക. 2008 നവംബന്‍ 26 ന് ആക്രമണം നടന്ന താജ് മഹല്‍ പാലസ് ഹോട്ടലിലാണ് ശ്രദ്ധാഞ്ജലി പരിപാടികള്‍ നടക്കുക. ഇന്നലെ ഇന്ത്യയിലെത്തിയ ഗുട്ടാറസ് മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തും.

സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ തന്റെ രണ്ടാം കാലയളവില്‍ ഇത് ആദ്യമായാണ് ഗുട്ടാറസ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ ഒരു വ്യക്തി തന്റെ രണ്ട് ഔദ്യോഗിക കാലയളവില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതും ആദ്യമായിട്ടാണ്.

ഗുട്ടാറസിനെ ഐക്യരാഷ്ട്രസഭ ഇന്ത്യാ പ്രതിനിധി രുചിര കാംബോജും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വീകരിച്ചത്. ഇന്ന് താജ് ഹോട്ടലിലെ ചടങ്ങിന് ശേഷം മുംബൈ ഐഐടിയില്‍ സംഘടിപ്പിച്ചിരിക്കുന്ന സെമിനാറില്‍ യുഎന്‍-ഇന്ത്യ സഹകരണം എന്ന വിഷയത്തില്‍ ഗുട്ടാറസ് സംസാരിക്കും.

നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുട്ടാറസിനെ കാണുന്നത്. ഇരുവരും ചേര്‍ന്ന് പരിസ്ഥിതി ഉച്ചകോടിയില്‍ മോഡി മുന്നോട്ട് വെച്ച മിഷന്‍ ലൈഫ് എന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. അതുമായി ബന്ധപ്പെട്ട പുസ്തകം, ലോഗോ, ടാഗ് ലൈന്‍ എന്നിവ യുടെ പ്രകാശനവും നടക്കും. ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ ഏകതാ പ്രതിമാ സ്മാരകവും സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.