ന്യൂയോര്‍ക്ക്: പാക് ഭീകരതയ്ക്ക് ചൈനയുടെ പരസ്യ പിന്തുണ. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-ത്വയ്ബയുടെ നേതാവ് ഷാഹിദ് മഹ്‌മൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യ-യു.എസ് സംയുക്ത നീക്കത്തെ ചൈന തടഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച നിര്‍ദേശമാണ് ചൈന എതിര്‍ത്തത്. യു.എന്‍ രക്ഷാസമിതിയില്‍ മഹമൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇരു രാജ്യങ്ങളുടെയും നീക്കത്തെ ചൈന എതിര്‍ക്കുന്നത് ഇത് നാലാം തവണയാണ്.
അതേസമയം, ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ഭീകരതയെ ചെറുക്കാനുള്ള പ്രസ്താവനയില്‍ ഇന്ത്യയ്ക്കൊപ്പം ചൈനയും ഒപ്പുവെച്ചിരുന്നു. ഇപ്പോള്‍ യു.എന്‍ സെക്രട്ടറി കൗണ്‍സിലിന്റെ അല്‍ ഖ്വയ്ദ ഉപരോധ സമിതിയുടെ കീഴിലുള്ള നിര്‍ദേശമാണ് ചൈന തടഞ്ഞിരിക്കുന്നത്.
2016 ഡിസംബറിലാണ് യുഎസ് ട്രഷറി വകുപ്പ് നിരോധിത ഭീകര സംഘനയായ ലഷ്‌കര്‍-ഇ-ത്വയ്ബയുടെ തലവന്‍ ഷാഹിദ് മഹ്‌മൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. 2008-ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് ഇയാള്‍. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് ഇയാളെ 15 വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ മരിച്ചെന്നാണ് പാകിസ്ഥാന്‍ ഇതുവരെ പറഞ്ഞിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.