ന്യൂഡല്‍ഹി: ഇന്ത്യക്കാരായ ബിസിനസുകാരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 2021 ല്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്തവരുടെ ലിസ്റ്റ് ഹുറുണ്‍ ഇന്ത്യ പുറത്തിറക്കി. ഹൈടെക് ( HCL Tech )എന്ന സോഫ്റ്റ്വെയര്‍ കമ്പനിയുടെ സ്ഥാപകന്‍ ശിവ് നാടാരാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തിട്ടുള്ളത്. 1161 കോടി രൂപയാണ് ഇവര്‍ സംഭവന നല്‍കിയത്.
വിപ്രോയുടെ സ്ഥാപകനായ അസിം പ്രേംജി 484 കോടി, മുകേഷ് അംബാനി 411 കോടി, കുമാര്‍ മംഗളം ബിര്‍ള 242 കോടി, മൈന്‍ഡ്ട്രീ എന്ന സോഫ്റ്റ്വെയര്‍ കമ്പനിയുടെ സ്ഥാപകനായ സുബ്രദോ ബാഗ്ച്ചി 223 കോടിയുമാണ് സംഭാവനയായി നല്‍കിയിട്ടുള്ളത്.
കേരളത്തില്‍ നിന്ന് ഹുറുണ്‍ ഇന്ത്യ ലിസ്റ്റില്‍ ഇടം പിടിച്ചവരില്‍ ക്വിസ് കോര്‍പ് എന്ന ബിസിനസ് സര്‍വീസ് കമ്പനിയുടെ സ്ഥാപകനായ അജിത് ഐസക്കാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അദ്ദേഹം സംഭാവന ചെയ്തത് 115 കോടി രൂപയാണ്. ഇന്ത്യയിലെ ലിസ്റ്റില്‍ 12 മത്തെ സ്ഥാനത്താണ് അദ്ദേഹം.
ലുലു ഗ്രൂപ്പിന്റെ സ്ഥാപകന്‍ എം.എ യൂസഫലി ലിസ്റ്റില്‍ ആദ്യത്തെ എട്ടു പേരുകളില്‍ ഉള്‍പ്പെട്ടിട്ടില്ലായെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളികളില്‍ ഏറ്റവും കൂടുതല്‍ സമ്പത്ത് ഉള്ള എം.എ യൂസഫലിയുടെ പേര് ഇല്ല എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.
ഇന്‍ഫോസിസ് സഹസ്ഥാപകനായ എസ് ഗോപാലകൃഷ്ണന്‍ 90 കോടി സംഭവന നല്‍കി 16 മത്തെ സ്ഥാനത്തുണ്ട്. ജോര്‍ജ് ജേക്കബ് മുത്തൂറ്റ് 60 കോടി നല്‍കി ഇരുപതാം സ്ഥാനത്തും. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി 40 കോടി, 23 മത്തെ സ്ഥാനം. ഇന്‍ഫോസിസ് സഹസ്ഥാപകനായ എസ് ഡി ഷിബുലാല്‍ ആന്‍ഡ് ഫാമിലി 35 കോടി, 28 മത്തെ സ്ഥാനം. ജോയി ആലുക്കാസ് പത്ത്‌കോടി, 75 മത്തെ സ്ഥാനം. വി.പി നന്ദകുമാര്‍ മണപ്പുറം ഫിനാന്‍സ് 7 കോടി, 89 മത്തെ സ്ഥാനം. യുഎഇയിലെ ബിസിനസുകാരായ ഷബാന ഫൈസല്‍, ഫൈസല്‍ ഇ കോട്ടികൊളൂണ കെഇഎഫ് (KEF ) ഹോള്‍ഡിങ് ആറു കോടി നല്‍കി 103 മത്തെ സ്ഥാനത്തുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.