കെ.ടി ജലീലിന്റെ 'പച്ച കലര്‍ന്ന ചുവപ്പി'ന് അകാല ചരമം: ആത്മകഥ പ്രസിദ്ധീകരിക്കുന്നത് വാരിക നിര്‍ത്തി; കാരണം അവിചാരിതമെന്ന് വിശദീകരണം

കെ.ടി ജലീലിന്റെ 'പച്ച കലര്‍ന്ന ചുവപ്പി'ന് അകാല ചരമം: ആത്മകഥ പ്രസിദ്ധീകരിക്കുന്നത്  വാരിക നിര്‍ത്തി; കാരണം അവിചാരിതമെന്ന് വിശദീകരണം

തിരുവനന്തപുരം: രാജ്യദ്രോഹ പരാമര്‍ശത്തില്‍ പ്രതിയാവുകയും യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനാവുകയും ചെയ്ത മുന്‍ സിമി നേതാവ് കെ.ടി ജലീല്‍ എംഎല്‍എയുടെ ആത്മകഥ 'പച്ച കലര്‍ന്ന ചുവപ്പ'ന്റെ പ്രസിദ്ധീകരണം സമകാലിക മലയാളം വാരിക നിര്‍ത്തി.

ഏറ്റവും പുതിയ ലക്കത്തിലാണ് ചില അവിചാരിത കാരണങ്ങളാല്‍ പ്രസിദ്ധീകരണം നിര്‍ത്തുന്നു എന്ന അറിപ്പോടെ ജലീലിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് വാരിക ചുവപ്പുകൊടി കാണിച്ചത്. അറുപത് ലക്കങ്ങളായി ആത്മകഥ പ്രസിദ്ധീകരിക്കുമെന്നാണ് ജലീല്‍ നേരത്തേ അറിയിച്ചിരുന്നത്. ഇപ്പോള്‍ 21 ലക്കത്തില്‍ ആത്മകഥ പ്രസിദ്ധീകരണം വാരിക അവസാനിപ്പിച്ചു.

പച്ച കലര്‍ന്ന ചുവപ്പ് - അരനൂറ്റാണ്ടിന്റെ കഥ' എന്ന പേരില്‍ തന്റെ 50 വര്‍ഷത്തെ ജീവിത കഥയായിരുന്നു കെ.ടി ജലീല്‍ എഴുതാന്‍ ഒരുങ്ങിയത്. പുസ്തകമായി പ്രസിദ്ധീകരിക്കാനിരുന്ന ആത്മകഥ മലയാളം വാരികയുടെ എഡിറ്റര്‍ സന്നദ്ധത അറിയിച്ചതോടെ പ്രസിദ്ധീകരണ അവകാശം നല്‍കുകയായിരുന്നുവെന്നും ജലീല്‍ നേരത്തെ അറിയിച്ചിരുന്നു.

അവിചാരിതമായ കാരണങ്ങളാല്‍ പ്രസിദ്ധീകരണം നിര്‍ത്തുന്നുവെന്ന് പത്രാധിപ സമിതി പറയുന്നുണ്ടെങ്കിലും രാജ്യദ്രോഹ പരാമര്‍ശത്തിലടക്കം പ്രതിയായ ഒരാളുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിലെ എതിര്‍പ്പാണ് കാരണമെന്ന് സൂചനയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.