കുവൈറ്റ് സിറ്റി: നാട്ടിൽ ചികിത്സയിലായിരുന്ന ആനിക്കുട്ടി റ്റി ജോൺ ( 52 വയസ്) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ചങ്ങനാശേരി അതിരൂപതയിലെ വായ്പൂർ സെൻ്റ് മേരീസ് പഴയ പള്ളി സെമിത്തേരിയിൽ.
കുവൈറ്റ് ദാർ അൽ ഷിഫ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായിരുന്നു പരേത. രണ്ടു മാസം മുൻമ്പാണ് അർബുദരോഗ ബാധയെത്തുടർന്ന് തുടർ ചികിത്സക്കായി നാട്ടിലേക്ക് പോയത്.
ഭർത്താവ് വർഗ്ഗീസ് ജോൺ മേപ്പുറത്ത് കുവൈറ്റ് സേഫ്റ്റി എൻജിനീയറിങ്ങിലെ ജീവനക്കാരനാണ്.
മക്കൾ: ഗാഥാ ( രണ്ടാം വർഷ നേഴ്സിങ്ങ് വിദ്യാർത്ഥിനി )ഗേഷ്യസ് (പ്ലസ് വൺ വിദ്യാർത്ഥി).
ആനിക്കുട്ടി ജോണിൻ്റെ നിര്യാണത്തിൽ എസ് എം സി എ കുവൈറ്റ് അഗാധമായ ദു:ഖം രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.