ഗ്ലോബല്‍ വില്ലേജ് ഇന്ന് തുറക്കും

ഗ്ലോബല്‍ വില്ലേജ് ഇന്ന് തുറക്കും

ദുബായ്: ഗ്ലോബല്‍ വില്ലേജിന്‍റെ 27 മത് പതിപ്പിന് ഇന്ന് തുടക്കമാകും. പതിവുപോലെ ഇത്തവണയും ഒട്ടേറെ പുതുമകളോടെയാണ് ഗ്ലോബല്‍ വില്ലേജ് സന്ദർശകരിലേക്ക് എത്തുന്നത്. ബിഗ് ബലൂണും, ഡിഗ്ഗേഴ്സ് ലാബും, പ്രേതഭവനവും,ടോർച്ചർ ചേംബറും, ഹീറോസ് ഗ്യാലറിയുമൊക്കെ സന്ദർശകരെ സ്വീകരിക്കാന്‍ ഒരുങ്ങികഴിഞ്ഞു. 

പ്രേതഭവന അനുഭവം നല്‍കാന്‍ ഹൗസ് ഓഫ് ഫിയർ 

ഹാലോവീന്‍ സമയത്ത് എത്തുന്ന സന്ദർശകർക്ക് ഹൗസ് ഓഫ് ഫിയർ ഭയാനകമായ പ്രേതഭവന അനുഭവം നല്‍കും. പ്രേതബാധയുളള സെമിത്തേരി, ആശുപത്രി, സൈക് വാർഡ്, അലറുന്ന മരങ്ങള്‍ തുടങ്ങി 9 വ്യത്യസ്ത അനുഭവങ്ങളിലുളള അഭിനേതാക്കളുടെ സംഘമാണ് ഇതൊരുക്കുന്നത്.

660 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള, എക്സ്ക്ലൂസീവ് ഹൗസ് ഓഫ് ഫിയർ യുഎസില്‍ നിന്നുള്ള ഏറ്റവും പുതിയ ആനിമേട്രോണിക് സാങ്കേതിക വിദ്യയില്‍ ഒരുങ്ങിയതാണ്. ഇത് കൂടാതെ പ്രേതാലയ അനുഭവം നല്‍കാന്‍ കേവ് എന്‍റർടെയിന്‍റ്മെന്‍റും സജ്ജമാക്കിയിട്ടുണ്ട്. 

കൗതുകമാകാന്‍ ഡിഗ്ഗേഴ്സ് ലാബ്


കുട്ടികൾക്കും ചെറുപ്പക്കാർക്കും മുതിർന്നവർക്കും കൗതുകമാകാന്‍ ഡിഗ്ഗേഴ്സ് ലാബും ഒരുക്കിയിട്ടുണ്ട്. ഹൈഡ്രോളിക് ഡിഗ്ഗർ ഡിഗ്ഗറുകളും ഡമ്പറുകളും മറ്റ് നിർമ്മാണ യന്ത്രങ്ങളും പ്രവർത്തിപ്പിക്കുന്നതിന്‍റെ സാങ്കേതികത്വം മനസിലാക്കാന്‍ സഹായിക്കുന്നു. ബിലീവ് ഇറ്റ് അല്ലെങ്കിൽ നോട്ട് ഓഡിറ്റോറിയം പതിവുപോലെ ചടുലവും കണ്ണഞ്ചിപ്പിക്കുന്നതുമായ വിചിത്രകളാല്‍ സമ്പന്നമാകും.

14 അടി നീളമുള്ള കൊലയാളി മുതല, ഒരു ദശലക്ഷത്തിലധികം തീപ്പെട്ടികൾ അടങ്ങിയ തീപ്പെട്ടി മാതൃക,ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘മണി കാലുകൾ എന്നിവ സന്ദർശകരെ അത്ഭുതപ്പെടുത്തും. ജയിൽ ശിക്ഷയുടെ അവിശ്വസനീയമായ പ്രദർശനങ്ങൾ ചേർക്കുന്ന ഒരു പുതിയ ഫോട്ടോ അവസരമാണ് ടോർച്ചർ ചേംബ‍ർ.ഐക്കണിക് സൂപ്പർഹീറോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹീറോസ് ഗാലറി ഒരുങ്ങിയിട്ടുളളത്.  

ആകാശ കാഴ്ചകള്‍ കാണാന്‍ ബിഗ് ബലൂണ്‍ 


ഗ്ലോബല്‍ വില്ലേജില്‍ ആകാശ കാഴ്ചകള്‍ കാണാന്‍ ബിഗ് ബലൂണും സജ്ജമാണ്. നിശ്ചയ ദാർഢ്യക്കാർക്ക് വരെ അനുയോജ്യമായ തരത്തില്‍, 20 പേരെ വരെ ഉള്‍ക്കൊളളാനാകുന്ന വലിയ ബലൂണാണ് ഒരുക്കിയിരിക്കുന്നത്.ആറ് നില കെട്ടിടത്തോളം ഉയരത്തിലെത്തുന്ന, 65 അടി വ്യാസമുളള ഹീലീയം ബലൂണില്‍ കയറുന്ന അതിഥികള്‍ക്ക് അതിമനോഹരമായ ഗ്ലോബല്‍ വില്ലേജും പരിസരവും 360 ഡിഗ്രിയില്‍ കണ്ട് ആസ്വദിക്കാം.

ഗ്ലോബല്‍ വില്ലേജിന്‍റെ ചരിത്രത്തില്‍ നാഴികകല്ലായി മാറും പുതിയ ബിഗ് ബലൂണെന്നാണ് വിലയിരുത്തല്‍ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബിഗ് ബലൂണ്‍ ഒരുക്കിയിരിക്കുന്നത്. തുടർച്ചയായ 4-ാം വർഷവും ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്‍റെ 5* റേറ്റിംഗ് ആണ് ഗ്ലോബല്‍ വില്ലേജിന് ലഭിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 3 വർഷമായി സ്വോർഡ് ഓഫ് ഓണർ പദവിയും ഗ്ലോബല്‍ വില്ലേജ് സ്വന്തമാക്കിയിട്ടുണ്ട്.

ആർടിഎയുടെ ബസ് സേവനവും ലഭ്യം

ഗ്ലോബല്‍ വില്ലേജിലേക്ക് ബസ് സർവ്വീസ് ഒരുക്കിയിട്ടുണ്ട് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. നാലു റൂട്ടുകളിലാണ് പ്രത്യേക ബസ് സേവനം ആരംഭിക്കുക.

അല്‍ റഷീദിയ ബസ് സ്റ്റേഷനില്‍ നിന്ന് ഒരു മണിക്കൂർ ഇടവിട്ടും (റൂട്ട് 102) യൂണിയന്‍ സ്റ്റേഷനില്‍ നിന്ന് 40 മിനിറ്റിന്‍റെ ഇടവേളയിലും (റൂട്ട് 103) ബസുണ്ടാകും. കൂടാതെ അല്‍ ഗുബൈബ സ്റ്റേഷനില്‍ നിന്നും (റൂട്ട് 104) മാള്‍ ഓഫ് ദ എമിറേറ്റ്സ് സ്റ്റേഷനില്‍ നിന്നും (റൂട്ട് 106) ഓരോ മണിക്കൂർ ഇടവിട്ടും ബസ് സേവനം ലഭ്യമാകും. 10 ദിർഹമാണ് നിരക്ക്. ഡീലക്സ് കോച്ചുകളും സാധാരണ ബസുകളും ഈ സീസണില്‍ സർവ്വീസ് നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.