കോഴിക്കോട് സി.എം.ഐ സെന്റ് തോമസ് പ്രൊവിന്‍സ് അംഗം ഫാ. ബാബു കുഴുമ്പില്‍ അന്തരിച്ചു

കോഴിക്കോട് സി.എം.ഐ സെന്റ് തോമസ് പ്രൊവിന്‍സ് അംഗം ഫാ. ബാബു കുഴുമ്പില്‍ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് സി.എം.ഐ സെന്റ് തോമസ് പ്രൊവിന്‍സ് അംഗമായ ഫാദര്‍ ബാബു ജോസഫ് കുഴുമ്പില്‍ സി.എം.ഐ (57) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് ദേവഗിരി സെന്റ് ജോസഫ് ആശ്രമ ദേവാലയത്തില്‍.

1987 ല്‍ ആദ്യ വ്രതം ചെയ്ത് സി.എം.ഐ സഭാംഗമായ അദ്ദേഹം 1996ല്‍ തിരുപ്പട്ടം സ്വീകരിച്ചു. മേരിഗിരി (തേര്‍ത്തല്ലി) ഇടവക, മൗണ്ട് സിനായി ആശ്രമം ലക്കിടി, ക്രൈസ്റ്റ് സി. എം. ഐ ആശ്രമം ഇരിട്ടി, ദര്‍ശന ധ്യാനകേന്ദ്രം തളിപ്പറമ്പ്, സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍ ഹൗസ് കോഴിക്കോട് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2014-17 കാലയളവില്‍ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യല്‍ ആയിരുന്നു. മികവുറ്റ ധ്യാനപ്രസംഗകനായിരുന്ന ഫാദര്‍ ബാബു തലശേരി, താമരശേരി, മാനന്തവാടി രൂപതകളിലെ വിവിധ ഇടവകകളിലും സെമിനാരികളിലും സന്യാസഭവനങ്ങളിലും നിരവധി ധ്യാനങ്ങള്‍ക്കും ക്ലാസുകള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്.

പിതാവ് പരേതനയ ജോസഫ്, മാതാവ് ത്രേസ്യ.

സഹോദരങ്ങള്‍: ഇമ്മാനുവല്‍ (റിട്ട. തഹസില്‍ദാര്‍), ജേക്കബ് (റിട്ട. മാവൂര്‍ ഗ്രാസിം), ജോസ് (റിട്ട. എച്ച് എം), ബേബി (ബിസിനസ്), ആലിസ് (റിട്ട. ടീച്ചര്‍), മേരി (റിട്ട. ടീച്ചര്‍), ജോളി (ജി.എച്ച്.എസ്.എസ് അരീക്കോട്), ട്രീസ (എല്‍.എഫ്.യൂ.പി.എസ് വേനപ്പാറ).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.