ഇന്ത്യക്കാർ എത്രയും പെട്ടെന്ന് ഉക്രെയ്ൻ വിടണം; അടിയന്തിര നിർദ്ദേശവുമായി കീവിലെ ഇന്ത്യൻ എംബസി

ഇന്ത്യക്കാർ എത്രയും പെട്ടെന്ന് ഉക്രെയ്ൻ വിടണം; അടിയന്തിര നിർദ്ദേശവുമായി കീവിലെ ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഉക്രെയ്നിൽ ഇനിയും ബാക്കിയുള്ള ഇന്ത്യക്കാർ എത്രയും പെട്ടെന്ന് ഉക്രെയ്ൻ വിടണമെന്ന് ഇന്ത്യൻ എംബസിയുടെ അടിയന്തിര നിർദേശം. ഉക്രെയ്നെതിരായ ആക്രമണം റഷ്യ വീണ്ടും കടുപ്പിച്ച സാഹചര്യത്തിലാണ് കീവിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിരിക്കുന്നത്.

ഉക്രെയ്ന്റെ പടിഞ്ഞാറൻ മേഖലയിൽ ഉള്ള അയൽ രാജ്യങ്ങൾ ആയ ഹങ്കറി, സ്ലോവാക്യ, മോൾഡോവ, പോളണ്ട്, റൊമാനിയ എന്നിവയുടെ അതിർത്തി ചെക് പോയിന്റ്റുകൾ വഴി പുറത്ത് കടക്കാനാണ് നിർദ്ദേശം.

പാസ്പോർട്ട് , റസിഡന്റ് പെർമിറ്റ്‌, സ്റ്റുഡന്റ് കാർഡ് എന്നിവ നിർബന്ധമായും കയ്യിൽ കരുതണമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചിട്ടുണ്ട്.

ജനവാസ മേഖലയിൽ ഉൾപ്പെടെ റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ, ഉക്രെയ്നിലുള്ള ഇന്ത്യക്കാർ പൂർണ്ണവിവരങ്ങൾ എംബസിയെ അറിയിക്കണമെന്നും, അനാവശ്യ ആഭ്യന്തര യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.