ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയിൽ നിന്ന് ഖാർഗെ അധികാരമേറ്റെടുക്കും. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി എത്തുന്നത്.
ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഔദ്യോഗിക യോഗം പതിനൊന്നരക്ക് ചേരും. ഗുജറാത്ത് തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ഖാർഗെ പങ്കെടുക്കുന്നത്.
1972 ല്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ഖാർഗെ തുടര്‍ച്ചയായ 10 തവണ കർണാടകയിലെ നിയമസഭാ അംഗമായി. 2009-2019 കാലയളവിൽ കർണാടകയിലെ ഗുൽബർഗയിൽ നിന്നുള്ള പാർലമെനന്റ്അം ഗമായിരുന്നു. 2014-2019 കാലത്ത് ലോക്‌സഭയിലെ കോൺഗ്രസ് നേതാവായിരുന്നു. 2021 ഫെബ്രുവരി 16 മുതൽ 2022 ഒക്ടോബർ 01 വരെ രാജ്യസഭാഗം. 2019 ല്‍ 17 -ാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരാജയപ്പെട്ടത്.
എംഎല്‍എ ആയിരുന്ന ദീര്‍ഘ കാലത്തിനിടയില്‍ ഒക്‌ട്രോയ് അബോലിഷൻ കമ്മിറ്റിയുടെ ചെയർമാനായിരുന്ന അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടകയിലെ ദേവരാജ് ഉർസ് സർക്കാർ ഒന്നിലധികം പോയിന്റുകളിൽ ഒക്ട്രോയ് ലെവി നിർത്തലാക്കിയത്.
1974-ൽ, സർക്കാർ ഉടമസ്ഥതയിലുള്ള ലെതർ ഡെവലപ്‌മെന്‍റ് കോർപ്പറേഷന്റെ ചെയർമാനായി. തുടര്‍ന്ന് ചെരുപ്പ് തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രവർത്തിച്ചു. ഇക്കാലത്ത് തുകല്‍ തൊഴിലാളികളുടെ ഉന്നമനത്തിനായി സംസ്ഥാനത്തുടനീളം വർക്ക് ഷെഡുകൾ കം റെസിഡൻസ് നിർമ്മിച്ചു.
1976-ൽ പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്‍റെ സഹമന്ത്രിയായിരിക്കുമ്പോഴാണ് 16,000-ലധികം എസ്‌സി/എസ്ടി അധ്യാപകരുടെ ബാക്ക്‌ലോഗ് ഒഴിവുകൾ നികത്താനായി അവരെ നേരിട്ട് സർവീസിലേക്ക് റിക്രൂട്ട് ചെയ്തത്. എസ്‌സി/എസ്ടി മാനേജ്‌മെന്‍റുകൾ നടത്തുന്ന സ്‌കൂളുകൾക്ക് ഗ്രാന്‍റ്-ഇൻ-എയ്ഡ് കോഡിന് കീഴിലുള്ള ഗ്രാന്റുകൾ സംസ്ഥാനത്ത് ആദ്യമായി വിതരണം ചെയ്തതും ഖാര്‍ഗെ ആയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.