ടെഹ്‌റാന്‍: ആറര പതിറ്റാണ്ടിലേറെ കാലം കുളിക്കാതെ ജീവിച്ച മനുഷ്യന്‍ 94-ാം വയസില്‍ അന്തരിച്ചു. ഇറാന്‍കാരനായ അമൗ ഹാജിയെ 'ലോകത്തിലെ ഏറ്റവും വൃത്തിഹീനന്‍' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഏകദേശം 70 വര്‍ഷമായി ഇയാള്‍ കുളിക്കാതെ ജീവിക്കുകയായിരുന്നു. ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐആര്‍എന്‍എയാണു മരണവിവരം പുറത്തുവിട്ടത്.
പതിറ്റാണ്ടുകള്‍ കുളിക്കാതെ ജീവിച്ചത് തന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്ന് ഇയാള്‍ വാദിച്ചിരുന്നു. വെള്ളമോ, സോപ്പോ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ഗ്രാമവാസികള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ പലതവണ കുളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഹാജി സമ്മതിച്ചിരുന്നില്ല. കുളിച്ചാല്‍ തനിക്ക് സുഖമില്ലാതെയാകുമെന്നും വൃത്തിയായാല്‍ താന്‍ രോഗിയാകുമെന്നുമാണ് ഹാജി വിശ്വസിച്ചിരുന്നത്. ദശകങ്ങള്‍ കുളിക്കാതിരുന്ന് കുളിച്ചതിനു പിന്നാലെ രോഗബാധിതനായ ഹാജി ഞായറാഴ്ചയാണ് മരിച്ചത്.
പന്നി മാംസമായിരുന്നു ഹാജിയുടെ പ്രിയഭക്ഷണമെന്ന് 2014-ല്‍ ടെഹ്‌റാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ പറയുന്നുണ്ട്. പ്രത്യേകിച്ച് മുള്ളന്‍ പന്നിയുടേത്. ചത്ത് ചീഞ്ഞ മൃഗമാംസവും പഴയ എണ്ണ കാനില്‍നിന്നുള്ള ശുചിത്വമില്ലാത്ത വെള്ളവുമായിരുന്നു സ്ഥിരം കഴിച്ചുകൊണ്ടിരുന്നത്. പുകവലിക്ക് അടിമയായിരുന്നു. പക്ഷേ വലിക്കുന്നത് ലഹരിയല്ല. മറിച്ച് മൃഗങ്ങളുടെ ഉച്ഛിഷ്ടം പൈപ്പിനുള്ളില്‍ നിറച്ച് പുകച്ചാണ് വലിച്ചിരുന്നത്.
ഇറാനിലെ തെക്കന്‍ പ്രവിശ്യയായ ഫാര്‍സിലെ ദേജ്ഗാ ഗ്രാമത്തിലാണ് ഹാജി വര്‍ഷങ്ങളായി ജീവിച്ചു പോന്നിരുന്നത്. ചെറുപ്പകാലത്തുണ്ടായ തിക്താനുഭവങ്ങളാണ് ഇത്തരമൊരു ശീലത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി 2013-ല്‍ ഡോക്യുമെന്ററി ചിത്രീകരിച്ചിരുന്നു.
ശൈത്യകാലത്ത് തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ഹെല്‍മറ്റ് ധരിക്കും. മണ്ണില്‍ കുഴിയുണ്ടാക്കിയാണ് കഴിഞ്ഞിരുന്നത്. മുടി വളരുമ്പോള്‍ അവ തീയിട്ട് കരിക്കുകയാണ് ചെയ്യാറുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.