ഒറ്റ കോണില്‍ 125 സ്‌കൂപ്പ്; വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഒരു 'ഐസ് ക്രീം അപാരത'!

ഒറ്റ കോണില്‍ 125 സ്‌കൂപ്പ്; വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഒരു 'ഐസ് ക്രീം അപാരത'!

ഐസ്‌ക്രീം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വാനില, സ്‌ട്രോബെറി, പിസ്ത, ചോക്ലേറ്റ് അങ്ങനെ പല ഫ്‌ളേവറുകളും പലരുടേയും ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാല്‍ ഒരു കോണില്‍ തന്നെ പല ഫ്‌ളേവറിലുള്ള സ്‌കൂപ്പുകള്‍ ഉണ്ടെങ്കില്‍ എങ്ങനെയുണ്ടാകും? അതും ഒന്നും രണ്ടും അല്ല 125 സ്‌കൂപ്പുകള്‍! അത്തരമൊരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഒരു കോണില്‍ 125 സ്‌കൂപ്പുകള്‍ ഒരേ സമയം ബാലന്‍സ് ചെയ്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുന്നത് ഇറ്റാലിയന്‍ പൗരനായ ദിമിത്രി പാന്‍സിയെറ. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്.

വാനില, പിസ്ത, സ്ട്രോബെറി ഐസ്‌ക്രീമുകളാണ് ഒന്നിനുമേല്‍ ഒന്നായി ഇദ്ദേഹം അടുക്കി വയ്ക്കുന്നത്. ഇതിനിടെ സ്‌കൂപ്പുകളിലൊന്ന് ദിമിത്രിയുടെ കൈയ്യുടെ പുറത്തി ഉരുകി വീഴുന്നതും വീഡിയോയില്‍ കാണാം.

ആറ് ലക്ഷത്തില്‍ അധികം പേരാണ് ദിമിത്രിയുടെ ഈ വീഡിയോ ഇതുവരെ കണ്ടത്. 37,000- ല്‍ അധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. മുമ്പും സമാനമായ രീതിയില്‍ ഒരു കോണില്‍ ഐസ്‌ക്രീം സ്‌കൂപ്പുകള്‍ അടുക്കിവച്ച് ദിമിത്രി ലോക റെക്കോര്‍ഡ് ഇട്ടിരുന്നു. എന്നാല്‍ പിന്നീട് ഈ റെക്കോര്‍ഡ് അഷ്റിത ഫര്‍മാന്‍ എന്നയാള്‍ തകര്‍ത്തിരുന്നു. ഇപ്പോഴിതാ വീണ്ടും റെക്കോര്‍ഡ് തിരിച്ചു പിടിച്ചിരിക്കുകയാണ് ദിമിത്രി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.