കോഴിക്കോട് കടൽ ഉൾവലിഞ്ഞു; സാധാരണ പ്രതിഭാസമെന്ന് ജില്ലാ ഭരണകൂടം

കോഴിക്കോട് കടൽ ഉൾവലിഞ്ഞു; സാധാരണ പ്രതിഭാസമെന്ന് ജില്ലാ ഭരണകൂടം

കോഴിക്കോട്: ജില്ലയിൽ കോതി ബീച്ചിന് സമീപം 200 മീറ്ററോളം ഭാഗത്ത് കടല്‍ ഉള്‍വലിഞ്ഞു. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പ്രതിഭാസം ആരംഭിച്ചത്. കടലില്‍ സാധാരണയുണ്ടാകുന്നതാണെന്നും സുനാമി മുന്നറിയിപ്പില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

എന്നാല്‍ അപൂര്‍വമായാണ് ഇത്തരം പ്രതിഭാസം കാണുന്നതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. നൈനാന്‍വളപ്പിനടുത്ത് 200 മീറ്ററോളം ഭാഗത്തായിരുന്നു ഈ പ്രതിഭാസം. 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു. 

പിന്നാലെ അഗ്നിരക്ഷാസേനയും റവന്യൂ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. നാട്ടുകാരില്‍ ചിലര്‍ ആശങ്ക പങ്കുവെച്ചു. വാര്‍ത്തയറിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളര്‍ക്ക് ബീച്ചിലേക്കെത്തി. ഇതോടെ പ്രദേശത്ത് പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി.

ആശങ്കപ്പടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.