ഷാർജ സെൻറ് മൈക്കിൾസ് ദേവാലയത്തിലെ സിറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ജപമാല മാസ സമാപനം സംഘടിപ്പിച്ചു

ഷാർജ സെൻറ് മൈക്കിൾസ് ദേവാലയത്തിലെ സിറോ  മലബാർ കമ്മ്യൂണിറ്റിയുടെ  ആഭിമുഖ്യത്തിൽ ജപമാല മാസ സമാപനം സംഘടിപ്പിച്ചു

ഷാർജ: ഷാർജയിലും അജ്മാനിലും ഉള്ള കുടുംബയൂണിറ്റുകളിൽ കഴിഞ്ഞ ഒരു മാസക്കാലമായി നടന്നു വന്നിരുന്ന ജപമാല മാസാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള ജപമാലയിലും , സമർപ്പണ പ്രാർത്ഥനയിലും ആയിരത്തോളം വിശ്വാസികൾ പങ്കെടുത്തു. 


മലയാളം സമൂഹത്തിൻറെ ആത്മീയ പിതാവും , സഹ വികാരിയുമായ ഫാദർ ജോസ് വട്ടുകുളത്തിൽ വചന സന്ദേശം നൽകി. SMC & SMCA കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. ജപമാല സമാപനത്തിനോടനുബന്ധിച്ച് നേർച്ച വിതരണവും സംഘടിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.