ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തുലാവർഷം പിൻവാങ്ങിയിട്ടില്ലാത്തതിനാൽ സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക്‌ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. ഇന്ന് ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. തുലാവർഷത്തിന്റെ ഭാഗമായുള്ള ഇടിയോട് കൂടിയ മഴ ഉണ്ടാകും. തമിഴ്‌നാട് തീരത്തായുള്ള ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. അടുത്ത ദിവസങ്ങളിലും പരക്കെ മഴ തുടരും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.