ഫ്രാൻസിസ് മാർപ്പാപ്പയെ സ്വീകരിച്ച് ബഹ്റൈന്‍

ഫ്രാൻസിസ്  മാർപ്പാപ്പയെ സ്വീകരിച്ച് ബഹ്റൈന്‍

മനാമ: നാല് ദിവസത്തെ സന്ദർശനത്തിനായി ഫ്രാന്‍സിസ് മാർപാപ്പ ബഹ്റൈനിലെത്തി. പ്രാദേശിക സമയം വൈകീട്ട് 4.36 ന് അവാലിയിലെ സഖീർ എയർ ബേസില്‍ വിമാനമിറങ്ങിയതോടെ ഫ്രാന്‍സിസ് മാർപാപ്പയുടെ ബഹ്റൈന്‍ സന്ദർശനം ആരംഭിച്ചു.

വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം, മാർപാപ്പ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ സഖീർ റോയൽ പാലസിൽ സന്ദർശിച്ചു.
ബഹ്റൈനിലേക്ക് യാത്ര തിരിക്കുന്നതിന് മുന്‍പ് ഉക്രൈനിയന്‍ അഭയാർത്ഥി കുടുംബങ്ങളുമായി ഫ്രാന്‍സിസ് മാർപാപ്പ കൂടികാഴ്ച നടത്തി. മാധ്യമങ്ങളെ കണ്ട ഫ്രാന്‍സിസ് മാർമാപ്പ ബഹ്റൈനിലേക്കുളളത് രസകരമായ യാത്രയാകുമെന്ന് പറഞ്ഞു. ഈ സന്ദർശനത്തില്‍ ഒരു സന്തോഷ വാർത്ത പുറത്തുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.



വെള്ളിയാഴ്ച ബഹ്റൈന്‍ ഫോറം ഫോർ ഡയലോഗിന്‍റെ സമാപനത്തില്‍ പങ്കെടുക്കും. മനുഷ്യസഹവർത്തിത്വത്തിനായി കിഴക്കും പടിഞ്ഞാറും എന്ന ആശത്തിലൂന്നിയുളള ഡയലോഗില്‍ പങ്കെടുക്കും. സഖീർ പാലസിലെ അല്‍ ഫിദ സ്ക്വയറില്‍ രാവിലെ 10 മണിക്കാണ് മാർപാപ്പയുടെ പ്രസംഗം. ഈജിപ്തിലെ അൽ അസ്ഹർ മസ്ജിദിന്‍റെയും യൂണിവേഴ്‌സിറ്റിയുടെയും ഗ്രാൻഡ് ഇമാം ഷെയ്ഖ് അഹമ്മദ് അൽ തയീബുമായി മാർപാപ്പ താമസിക്കുന്ന വസതിയിൽ വൈകുന്നേരം 4 മണിക്ക് സ്വകാര്യ കൂടിക്കാഴ്ച നടക്കും. വൈകീട്ട് ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ എക്യുമെനിക്കൽ മീറ്റിംഗും സമാധാന പ്രാർത്ഥനയും നടക്കും.


ശനിയാഴ്ച ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ രാവിലെ 8.30ന് കുർബാന മാർപ്പാപ്പയുടെ വചനപ്രഘോഷണം നടക്കും. വൈകിട്ട് അഞ്ചിന് സേക്രഡ് ഹാർട്ട് സ്കൂളിൽ യുവജനങ്ങളുമായി കൂടിക്കാഴ്ചയും നടക്കും. ഞായറാഴ്ച അദ്ദേഹം റോമിലേക്ക് മടങ്ങും. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ക്ഷണപ്രകാരമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. 2013 മാർച്ച് 13 ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം മാർപാപ്പ സന്ദർശിക്കുന്ന ഏഴാമത്തെ അറബ് രാജ്യവും അന്താരാഷ്ട്ര തലത്തില്‍ 58 മത് രാജ്യവുമാണ് ബഹ്റൈന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.