ഭാരത് ജോഡോ യാത്രക്ക് കെജിഎഫിലെ പാട്ട്; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു

ഭാരത് ജോഡോ യാത്രക്ക് കെജിഎഫിലെ പാട്ട്; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു

ഹൈദരാബാദ്: അനുമതിയില്ലാതെ കെജിഎഫ് 2 ലെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി കെജിഎഫിലെ ഗാനങ്ങള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചത്.

രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവര്‍ക്കെതിരെയാണ് ബെംഗളൂരുവിലെ എംആര്‍ടി മ്യൂസിക് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

കെജിഎഫ് 2 ന്റെ ഹിന്ദി പതിപ്പിന്റെ പകര്‍പ്പവകാശം വന്‍ തുക നല്‍കിയാണ് വാങ്ങിയതെന്ന് കമ്പനി പറയുന്നു. പാട്ടുകള്‍ നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങള്‍ കലര്‍ത്തി പാട്ടുകള്‍ പാര്‍ട്ടിയുടേതാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിച്ചുവെന്ന് എംആര്‍ടി മ്യൂസിക്കിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ലോഗോ പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നും കമ്പനി ചൂണ്ടിക്കാട്ടി.

ഈ വീഡിയോ സോഷ്യല്‍ മീഡിയയിലെ എല്ലാ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയും പ്രചരിപ്പിച്ചുവെന്നും എംആര്‍ടി മ്യൂസിക്കിന്റെ അഭിഭാഷകന്‍ നരസിംഹന്‍ സമ്പത്ത് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.