ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് യു.യു ലളിത് ഇന്ന് വിരമിക്കും

 ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് യു.യു ലളിത് ഇന്ന് വിരമിക്കും

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് യു.യു ലളിത് ഇന്ന് വിരമിക്കും. 2014 ഓഗസ്റ്റ് 13 ന് സുപ്രീം കോടതി ജഡ്ജിയായ ലളിത് 49-ാം ചീഫ് ജസ്റ്റിസായി കഴിഞ്ഞ ഓഗസ്റ്റ് 27 നാണ് ചുമതലയേറ്റത്. ഇന്ന് ഗുരു നാനാക് ജയന്തി അവധിദിനമായതിനാല്‍ ഇന്നലെ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനം.

പുതിയ കേസുകളുടെ ലിസ്റ്റിങും വാദം കേള്‍ക്കലും കാര്യക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിക്കാനായതില്‍ സംത്യപ്തി ഉണ്ടെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ലളിതിന്റെ ഔദ്യോഗിക ജീവിതം മാത്യകാപരമാണെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയിലെ സോലാപുര്‍ സ്വദേശിയാണ് ജസ്റ്റിസ് യു.യു ലളിത്. 1983-ല്‍ അഭിഭാഷകനായി എന്‍ട്രോള്‍ ചെയ്തു. ജസ്റ്റിസ് യു.യു ലളിത് വിരമിക്കുന്നതിന് പിന്നാലെ രാജ്യത്തെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ബുധനാഴ്ച ചുമതലയേല്‍ക്കും. ചീഫ് ജസ്റ്റിസ് പദവിയില്‍ ചന്ദ്രചൂഡിന് രണ്ടു വര്‍ഷം കാലാവധിയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.