യേശുവിന്റെ പുനർജന്മമെന്ന് അവകാശപ്പെട്ട ആൾ റഷ്യയിൽ അറസ്റ്റിലായി

യേശുവിന്റെ പുനർജന്മമെന്ന് അവകാശപ്പെട്ട ആൾ  റഷ്യയിൽ അറസ്റ്റിലായി

യേശുവിന്റെ പുനർജന്മമെന്ന് അവകാശപ്പെടുന്ന ഒരു മുൻ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ റഷ്യൻ അധികൃതർ അറസ്റ്റു ചെയ്തു .

 അനധികൃത മതസംഘടന സംഘടിപ്പിച്ചതിന് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുമെന്ന് റഷ്യയുടെ അന്വേഷണ സമിതി പറഞ്ഞു, സെർജി ടോറോപ് നടത്തുന്ന ആരാധനാലയം, അനുയായികളിൽ നിന്ന് പണം കൈക്കലാക്കുകയും അവരെ വൈകാരികമായി ദുരുപയോഗം ചെയ്തതായി അധികൃതർ അറിയിച്ചു.

അദ്ദേഹത്തോടൊപ്പം മറ്റു രണ്ടു പേരെക്കൂടി അറസ്റ്റു ചെയ്തു . സോവിയറ്റ് കാലഘട്ടത്തിലെ ബോയ്ബാൻഡിലെ മുൻ ഡ്രമ്മറായ വാദിം റെഡ്കിൻ, ഇയാളുടെ വലംകൈയ്യെന്നു അറിയപ്പെടുന്ന മറ്റൊരു സഹായി വ്ലാഡിമിർ വെഡെർനികോവ എന്നിവരാണ് ഇയാളോടൊപ്പം അറസ്റ്റിലായത്.

ട്രാഫിക് ഓഫീസർ ജോലി നഷപ്പെട്ടതിനു ശേഷം ഇയാൾ 'Church of the Last Testament'എന്ന ഒരു പ്രസ്ഥാനം സ്ഥാപിച്ചു.സൈബീരിയയിലെ ക്രാസ്നോയാർസ്ക് മേഖലയിലെ കുഗ്രാമങ്ങളിൽ നിന്ന് വരെ ആയിരക്കണക്കിന് അനുയായികളാണ് ഇയാൾക്കുള്ളത്.റഷ്യയിലുടനീളമുള്ള പ്രൊഫഷണലുകളും വിദേശത്തു നിന്നുള്ള തീർത്ഥാടകരും ഇതിൽ ഉൾപ്പെടുന്നു.

“ഞാൻ ദൈവമല്ല. യേശുവിനെ ദൈവമായി കാണുന്നത് തെറ്റാണ്. ഞാൻ പിതാവായ ദൈവത്തിന്റെ ജീവനുള്ള വചനമാണ്. ദൈവം പറയാൻ ആഗ്രഹിക്കുന്നതെല്ലാം അവൻ എന്നിലൂടെ പറയുന്നു, ”വിസാരിയൻ എന്ന വിളിപ്പേരുള്ള ടോറോപ് 2002 ൽ അവകാശപ്പെട്ടതാണിത്.പിന്നീട് അദ്ദേഹം സ്വയം യേശുവാണെന്ന് പ്രഖ്യാപിച്ചു.

 അനുയായികൾ , വിസാറിയോണിന്റെ ജനനവർഷമായ 1961 മുതൽ വർഷങ്ങളുടെ എണ്ണം കണക്കാക്കുകയും ക്രിസ്മസിന് പകരം, അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 14 ആഘോഷിക്കുകയും ചെയ്യുന്നു.

തങ്ങളുടെ നേതാവിനെ അറസ്റ്റുചെയ്തതിനാൽ ഇപ്പോൾ ശിഷ്യന്മാർക്ക് എന്ത് സംഭവിക്കുമെന്നുള്ളത് അനിശ്ചിതത്വത്തിലാണ്, എന്തുകൊണ്ടാണ് അധികാരികൾ ഇപ്പോൾ അറസ്റ്റിലേക്ക് നീങ്ങാൻ കാരണമെന്നു വ്യക്തമല്ല. റഷ്യൻ ഓർത്തഡോക്സ് സഭ ഈ സംഘത്തെ ഏറെക്കാലമായി ശക്തമായി അപലപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.