ചെന്നൈ: യുദ്ധ സാഹചര്യത്തില്‍ ഉക്രെയ്ന്‍ വിടേണ്ടി വന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ അവസരമൊരുക്കി റഷ്യ. ഇരു രാജ്യങ്ങളിലേയും പാഠ്യ പദ്ധതികള്‍ ഒന്നാണെന്നും ഉക്രെയ്നില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി റഷ്യയില്‍ പഠനം തുടരാമെന്നും റഷ്യന്‍ കോണ്‍സല്‍ ജനറല്‍ ഒലേഗ് അവ്ദീവ് അറിയിച്ചു. ചെന്നൈയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് റഷ്യന്‍ പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയത്.
ഉക്രെയ്ന്‍ വിട്ടുപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ വിദ്യാഭ്യാസം തുടരാനാകും. കാരണം റഷ്യയിലെ മെഡിക്കല്‍ സിലബസ് ഉക്രെയ്നിലേതിന് സമാനമാണ്. ഉക്രെയ്നില്‍ മിക്കവരും റഷ്യന്‍ ഭാഷയാണ് സംസാരിക്കുന്നത്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് വരില്ലെന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും റഷ്യന്‍ പ്രതിനിധി അറിയിച്ചു.
മെഡിസിന്‍ ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ റഷ്യയിലേക്കും ഉക്രെയ്നിലേക്കും പോകുന്നുണ്ട്. ഇത് മികച്ച പ്രവണതയാണ്. എല്ലാ വര്‍ഷവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ റഷ്യയില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നുണ്ടെന്നും റഷ്യന്‍ നയതന്ത്രജ്ഞന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.