ഇറാനെതിരേ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍

ഇറാനെതിരേ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: ഇറാനെതിരേ യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. ഇറാനില്‍ തുടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ കണക്കിലെടുത്താണ് നടപടി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇറാനില്‍ ആദ്യ വധശിക്ഷ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

30 മുതിര്‍ന്ന ഇറാന്‍ അധികൃതരെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയുമാണ് പുതിയതായി യൂറോപ്യന്‍ യൂണിയന്‍ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇറാനെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോഫ് ബോറില്‍ പറഞ്ഞു. യൂണിയന്‍ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ബ്രസല്‍സില്‍ യോഗം ചേരുന്നുണ്ട്.

ഉപരോധത്തിനു പറയുന്ന കാരണം രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ആനുപാതികമായി തിരിച്ചടിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.